ആര്‍ജെഡി വിട്ട മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ച്; പാര്‍ട്ടിവിട്ടത്ത് രണ്ടു ദിവസം മുമ്പ്; രഘുവംശ പ്രസാദ് സിങ് ഒരുകാലത്ത് ലാലു പ്രസാദ് യാദവിനന്റെ വിശ്വസ്തന്‍; പാര്‍ട്ടി വിട്ടത് തേജ്വസി യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്

രണ്ടു ദിവസം മുമ്പ് ലാലുവിന്റെ ആര്‍ജെഡി വിട്ട മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് ബാധിതനായ രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ച ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതിയാണ് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു.
ലാലുപ്രസാദ് യാദവ് ജയിലിലായ ശേഷം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത തേജ്വസി യാദവുമായി ഏറെ നാളായി അഭിപ്രായ ഭിന്നതയിലായിരുന്നു രഘുവംശ പ്രസാദ് സിങ്. പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. 'കര്‍പുരി ഠാക്കൂറിന്റെ മരണശേഷം ഞാന്‍ 32 വര്‍ഷം നിങ്ങളുടെ പിന്നില്‍ നിന്നു. എന്നാല്‍ ഇനിയില്ല.' 74കാരനായ രഘുവംശ പ്രസാദ് പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി ലാലു പ്രസാദ് യാദവിന് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ അറിയിച്ചിരുന്നു. ലാലു പ്രസാദ് യാദവ് ജയിലിലായതിന് ശേഷം മകന്‍ തേജസ്വി യാദവ് മുന്നോട്ടുകൊണ്ടുപോകുന്ന പാര്‍ട്ടിയില്‍ രഘുവംശ് കുറച്ചുകാലമായി അസന്തുഷ്ടനായിരുന്നു. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കുകയുമുണ്ടായി.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ലാലു ജയിലില്‍ ആയതിനു ശേഷം പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത തേജസ്വി യാദവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു രഘുവംശ് പ്രസാദ് സിങ്. പാര്‍ട്ടി ഉപാധ്യക്ഷ പദവിയും അദ്ദേഹം രാജിവച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി വിടാന്‍ അദ്ദേഹം തീരുമാനിച്ചതായി താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലാലുവിന്റെ മറുപടി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചര്‍ച്ച ചെയ്യാമെന്നും താങ്കള്‍ എവിടെയും പോകുന്നില്ലെന്നുമായിരുന്നു ലാലു പ്രതികരിച്ചത്. ലാലുവിന്റെ അടുത്ത അനുയായി ആയിരുന്ന രഘുവംശ് പ്രസാദ് സിങ് വൈശാലി മണ്ഡലത്തെയാണു പ്രതിനിധീകരിച്ചിരുന്നത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.
https://www.facebook.com/Malayalivartha

























