പോലീസുകാരില്‍ നിന്നും കൃഷ്ണഭഗവാനെ മോചിപ്പിക്കുവാന്‍ വിശ്വാസികള്‍ നല്‍കിയത് ഒരു ലക്ഷം

പോലീസ് കസ്റ്റഡിയില്‍ നിന്നും കൃഷ്ണഭഗവാനെ മോചിപ്പിക്കുവാന്‍ വിശ്വാസികള്‍ ഒരു ലക്ഷം രുപ ബോണ്ട് കെട്ടിവെച്ചു. 18 ദിവസം ഫത്തേപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌ട്രോംഗ് റൂമില്‍ കഴിഞ്ഞ കൃഷ്ണനെ ചൊവ്വാഴ്ചയാണ് നാട്ടുകാരും വിശ്വാസികളും കൈകോര്‍ത്ത് നടത്തിയ പ്രവര്‍ത്തനത്തിലൂടെ മോചിപ്പിച്ചത്.
ശിവ്രാജ്പൂര്‍ ഗ്രാമത്തിലെ ഗിരിധര്‍ ഗോപാല്‍ജി കാ മന്ദിറിലെ പ്രതിഷ്ഠയായിരുന്ന പതിനഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന കൃഷ്ണവിഗ്രഹം ഏപ്രില്‍ 15 നാണ് മോഷണം പോയത്. ഇക്കാര്യത്തില്‍ ക്ഷേത്രം പൂജാരിമാര്‍ ആംഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ഏപ്രില്‍ 12 ന് ജഹന്‍ബാദിലെ ദസീന്‍പൂര്‍ ഗ്രാമത്തില്‍ വയലില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ആംഗ് പോലീസ് കൃഷ്ണവിഗ്രഹം സ്‌ട്രോംഗ് റൂമില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ നിന്നും നാട്ടുകാര്‍ തിരിച്ചെടുത്ത വിഗ്രഹം കീര്‍ത്തനങ്ങളുടേയും രാമായണ്‍ പാഠത്തിന്റെ ഭജന്റെയുമെല്ലാം പശ്ചാത്തലത്തില്‍ വ്യാഴാഴ്ച പുന:പ്രതിഷ്ഠ നടത്തി. ഒരു ലക്ഷം രൂപ ബോണ്ട് നല്‍കിയ ശേഷമാണ് വിഗ്രഹം മോചിപ്പിക്കാന്‍ പോലീസ് ഉന്നതര്‍ അനുമതി നല്‍കിയത്. ഗ്രാമീണര്‍ നല്‍കിയ സംഭാവനയില്‍ നിന്നായിരുന്നു കെട്ടിവെയ്ക്കാനുള്ള തുക കണ്ടെത്തിയത്.
15 ാം നൂറ്റാണ്ടില്‍ ചിത്തോര്‍ഗര്‍ രാജ്ഞി മീര വാങ്ങിയതാണ് ഈ പ്രതിഷ്ഠയെന്നാണ് വിശ്വാസം. 100 കോടി രൂപയാണ് പ്രതിഷ്ഠയ്ക്ക് വില മതിക്കുന്നത്. വ്യാഴാഴ്ച പുന:പ്രതിഷ്ഠാ ചടങ്ങിനായി എത്തിയത് ആയിരങ്ങളായിരുന്നു. വിശ്വാസികള്‍ ഗംഗയില്‍ നിന്നും കൊണ്ടുവന്ന ജലം കൊണ്ട് ക്ഷേത്രം മുഴുവന്‍ കഴുകിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























