മയക്കുമരുന്ന് കടത്തൽ; പാകിസ്താനികളെ സൈന്യം വധിച്ചു

മയക്കു മരുന്നുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് പാകിസ്താനികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. പാക് സേനയുടെ സഹായത്തോടെയാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. കൊല്ലപ്പെട്ടതൊടെ ഇവരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ പാക് റേഞ്ചേഴ്സ് തയ്യാറായില്ല. തുടര്‍ന്ന് ഇന്ത്യന്‍ സൈനികർ സംസ്ക്കാരം നടത്തി.
രാജസ്ഥാനിലെ അനുപ് ഗാര്‍ഗ് സെക്ടറിലാണ് സംഭവം. രാജ്യാന്തര അതിര്‍ത്തി ലംഘിച്ച് എട്ട് കിലോഗ്രാം ഹെറോയിന്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. പാകിസ്താന്‍ റേഞ്ചേഴ്സ് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു ഇത് . അതിര്‍ത്തി വേലിക്ക് സമീപം എത്തിയപ്പോള്‍ സുരക്ഷാ സേനയെ കണ്ട് പാക്കറ്റുകള്‍ വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചു . രണ്ട് പേരും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബി എസ് എഫ് എടി വച്ച് വീഴ്ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























