കേരള സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് കാല ആശ്വാസ മാതൃക കേന്ദ്രവും നടപ്പാക്കണമെന്ന് സിപിഎം പിബി

കേരള സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് കാല ആശ്വാസ മാതൃകയായ ഭക്ഷ്യ വിതരണവും സാമൂഹിക സുരക്ഷാ പെന്‍ഷനും കേന്ദ്ര സര്‍ക്കാരും നടപ്പാക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
വരുമാന നികുതിയുടെ പരിധിക്കു പുറത്തുവരുന്ന കുടുംബങ്ങള്‍ക്ക് അടുത്ത 6 മാസത്തേക്ക് പ്രതിമാസം 7500 രൂപയും എല്ലാവര്‍ക്കും 10 കിലോ വീതം ഭക്ഷ്യധാന്യവും നല്‍കണം. ഇക്കാര്യങ്ങളുന്നയിച്ച് 17 മുതല്‍ 22 വരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രചാരണ പരിപാടി നടത്താനും തീരുമാനിച്ചെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു.
കോവിഡിനെ ഫലപ്രദമായി നേരിടുന്ന കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണു കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു ശ്രമിക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. വര്‍ഗീയ ധ്രുവീകരണം, ന്യൂനപക്ഷങ്ങളെ വേട്ടയാടല്‍, ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള അക്രമണം തുടങ്ങിയ വിഷയങ്ങളും സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രചാരണ പരിപാടിയിലൂടെ ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി കെ ടി ജലീലും കേന്ദ്ര കമ്മിറ്റിയംഗമായ മന്ത്രിയുടെ മകനുള്‍പ്പെട്ട ആരോപണങ്ങളും ദേശീയതലത്തില്‍ സിപിഎമ്മിന്റെ പ്രതിച്ഛായയെ ബാധിക്കില്ലേയെന്ന ചോദ്യത്തോട് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം.
കേന്ദ്ര ഏജന്‍സിയുടെ പരിധിയിലാണ് ഇപ്പോഴുയര്‍ന്ന ആരോപണങ്ങളെല്ലാം വരുന്നത്. കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതു പൂര്‍ത്തിയാകട്ടെ. കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കു നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണമെന്നു തന്നെയാണു പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























