ആറുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച ; വ്യത്യസ്ഥമായ വിമർശനവുമായി ശശി തരൂര്‍ എം.പി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചു ശശി തരൂർ എംപി വീണ്ടും രംഗത്ത്.. ഇത്തവണ വളരെ രസകരമായ രീതിയിലാണ് അദ്ദേഹം വിമർശനം നടത്തിയിരിക്കുന്നത്ക ഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എം.പി.
'ഇന്ന് രാവിലെയാണ് ലഭിച്ചത്, അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂര്‍ പങ്കുവെച്ചത്.അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനവും ആം ആദ്മി പാര്‍ട്ടിയും യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആര്‍.എസ്.എസ്/ബി.ജെ.പി തന്ത്രമായിരുന്നെന്ന പ്രശാന്ത് ഭൂഷൻറെ ആരോപണങ്ങള്‍ക്ക് അരവിന്ദ് കെജ്രിവാള് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha