മഹാരാഷ്ട്രയിലെ മല്‍വാനിയില്‍ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി, വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്
മഹാരാഷ്ട്രയിലെ മല്‍വാനിയില്‍ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടത്.
ഗുരുതരമായി പരുക്കേറ്റ കുട്ടി ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു. കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ വിഡിയോ ഇന്നു പുറത്തുവന്നു. വീടിനു മുന്നിലെ റോഡില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തില്‍ കാര്‍ ഇടിക്കുന്നതും ഇടിയേറ്റ് കുട്ടി വീണശേഷവും കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
വാഹനം വരുന്നതു കണ്ട കുട്ടിക്ക് ഓടിമാറാനുള്ള അവസരം കിട്ടിയില്ല. അതിനു മുന്‍പ് തന്നെ കാറിടിച്ചു.
https://www.facebook.com/Malayalivartha