രാജ്യസഭയില്‍ പ്രതിഷേധം; നാടകീയ രംഗങ്ങള്‍; രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി; ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു; കാര്‍ഷിക ബില്ലുകള്‍ ലോക് സഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് കാലത്ത് കര്‍ശന മാനദണ്ഡങ്ങളോടെ ആരംബിച്ച രാജ്യസഭയില്‍ പ്രതിഷേധവും നാടകീയ രംഗങ്ങളും. വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയന്‍ ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.
കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക ബില്ലിനെ തുടര്‍ന്ന് അകാലിദള്‍ മന്ത്രിയെ പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ളവരടക്കം 12 എംപിമാര്‍ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തുളത്തില്‍ ധര്‍ണ നടത്തിവരികയാണ്.
കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയില്‍ ലോക്‌സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. ആദ്യ രണ്ടു ബില്ലുകളാണ് പാസാക്കിയത്. കരാര്‍ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണിത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്.
മന്ത്രിസഭ വിട്ട ശിരോമണി അകാലിദള്‍ ഒഴികെ എന്‍ഡിഎയിലെ എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം നിന്നു. അണ്ണാ ഡിഎംകെയും ബിജുജനതാദളും ചില വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ല് പാസാക്കാന്‍ സഹായിച്ചു. കര്‍ഷകരെ വിപണിയുടെ കയറ്റിറക്കങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന് ആരോപണം കൃഷിമന്ത്രി തള്ളി. ബില്ല് കര്‍ഷകരുടെ മരണവാണ്ടെന്നാണ് കോണ്‍ഗ്രസ് എംപി പ്രതാപ്‌സിംഗ് ബാജ്വ ആരോപിച്ചത്. ആദ്യ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ വീണ നരേന്ദ്രമോദിക്ക് ഈ ബില്ലുകള്‍ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. സഖ്യകക്ഷികള്‍ എതിര്‍ത്താലും പരിഷ്‌ക്കാര നടപടികളുമായി മുന്നോട്ട് പോകും എന്ന സന്ദേശമാണ് കേന്ദ്രം നല്കുന്നത്. ഭാരത് ബന്തിന് കര്‍ഷകസംഘടനകള്‍ ആഹ്വാനം നല്‍കിയിരിക്കുമ്പോഴാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും കടക്കുന്നത്. ഇപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടാന്‍ ഈ ബില്ലുകള്‍ ഇടയാക്കും.
https://www.facebook.com/Malayalivartha