ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി . പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ

ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി . പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി . ഹര്‍ജിക്കാര്‍ കേസുമായി നേരിട്ട് ബന്ധമില്ലാത്തവരാണ്. സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു . പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന് ചോദിച്ച കോടതി ഒരാഴ്‌ചക്ക് ശേഷം കേസ് പരിഗണിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു
ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രിയോടെ മൃതദേഹം സംസ്‌കരിച്ചത്. ഹത്രാസ് ബലാത്സംഗ കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും സത്യവാംഗ്‌മൂലത്തില്‍ യു.പി സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി . അലിഗഢ് സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് റിപ്പോര്‍ട്ടാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്ന് സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ മൂന്നിന് ഫോറന്‍സിക്ക് വിഭാഗം പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. ചിലര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവെന്ന് കോടതിയെ ബോധിപ്പിച്ച സര്‍ക്കാര്‍ തെറ്റായ വ്യഖ്യാനങ്ങള്‍ അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ഇടപെടണമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















