80000ത്തോളം വ്യാജപ്രൊഫൈലുകല്‍ നിര്‍മ്മിക്കപ്പെട്ടു ; ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ നടക്കുന്നതായി മുംബൈ പൊലീസ്

അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ നടക്കുന്നതായി മുംബൈ പൊലീസ്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആണ് ഈ ശ്രമം നടക്കുന്നത് എന്ന് അവർ വ്യക്തമാക്കി. ഇക്കാലയളവില്‍ 80000ത്തോളം വ്യാജപ്രൊഫൈലുകല്‍ നിര്‍മ്മിക്കപ്പെട്ടതായും മുംബൈ പൊലീസ് . സുശാന്ത് സിംഗിന് നീതി കിട്ടണമെന്ന ഹാഷ് ടാഗോടെ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജപ്രൊഫൈലുകള്‍ തങ്ങളുടെ അന്വേഷണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള അജണ്ടയുടെ ഭാഗമാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്തത് തന്നെയാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് എയിംസ് ഡോക്ടര്‍മാരുടെ സംഘം സിബിഐയ്ക്ക് കൈമാറിയിരുന്നു. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും ഇത് മറച്ചുപിടിക്കാന്‍ മുംബൈ പൊലീസ് ശ്രമിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ വഴി വ്യാപകപ്രചരണങ്ങള്‍ നടന്നതായി പൊലീസ് ആരോപിക്കുന്നു. ജസ്റ്റിസ് ഫോര്‍ സുശാന്ത്, സുശാന്ത്‌സംഗ് രജ്പുത്ത്, എസ്എസ്ആര്‍ തുടങ്ങിയ ഹാഷ്ടാഗുകളോടെ പ്രചരിക്കപ്പെട്ട പോസ്റ്റുകളെല്ലാം ഒരു ക്യാംപെയ്‌ന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ബിജെപി ചില വ്യാജപ്രചരണങ്ങള്‍ വഴിമരുന്നിട്ടതായി മിഷിഗണ്‍ സര്‍വ്വകലാശാല ഒരു പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. സുശാന്ത് കൊലചെയ്യപ്പെട്ടതാണ് എന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതില്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയും പ്രവര്‍ത്തകരും സുപ്രധാന പങ്ക് വഹിച്ചതായി പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha






















