തമിഴ്‌നാട്ടില്‍ ദലിതനായ എഐഎഡിഎംകെ എംഎല്‍എ ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്തു; മകളെ തട്ടിക്കൊണ്ടുപോയെന്നും തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്

തമിഴ്‌നാട്ടില്‍ ദലിതനായ എഐഎഡിഎംകെ എംഎല്‍എ ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്ന് ആണ് വിവാഹം നടന്നത്. എഐഎഡിഎംകെ എംഎല്‍എ എ പ്രഭുവിന്റെയും 19 കാരിയായ കോളജ് വിദ്യാര്‍ഥി എസ് സൗന്ദര്യയുടെയും വിവാഹമാണ് നടന്നത് . കല്ലകുറുച്ചി മണ്ഡലത്തിലെ എംഎല്‍എയായ 36കാരനുമായുളള പ്രണയത്തിന് സൗന്ദര്യയുടെ വീട്ടുകാര്‍ എതിർപ്പ് ഉന്നയിച്ചിരുന്നു.
ക്ഷേത്രത്തിലെ പൂജാരിയായ സ്വാമിനാഥന്‍ മകളെ പ്രഭു തട്ടിക്കൊണ്ടുപോയതായി ആരോപിക്കുകയും ചെയ്തു . തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സ്വാമിനാഥനെതിരെ പൊലീസ് കേസെടുത്തു. പ്രഭുവിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത് . സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങിവന്നതെന്ന് സൗന്ദര്യ പറഞ്ഞു. സൗന്ദര്യയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു എന്ന ആരോപണം പ്രഭു നിഷേധിക്കുകയും ചെയ്തു. . കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്ന് പ്രഭു പറയുന്നു. സൗന്ദര്യയെ വിവാഹം ചെയ്യുന്നതിന് അനുമതി ചോദിച്ച് യുവതിയുടെ വീട്ടുകാരെ കണ്ടിരുന്നു. എന്നാല്‍ സ്വാമിനാഥന്‍ ഈ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചു . തന്റെ വീട്ടുകാരുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു വിവാഹമെന്നും പ്രഭു പറഞ്ഞു.
https://www.facebook.com/Malayalivartha






















