Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഇന്ത്യയുടെ 'സ്മാർട്നെസ്സ്'; അന്തർവാഹിനികൾക്കെതിരെ പ്രയോഗിക്കാവുന്ന ടോർപിഡോകൾ അടങ്ങുന്ന റോക്കറ്റ് സംവിധാനം ; വെള്ളത്തിനു മുകളിലൂടെ സഞ്ചരിച്ച ശേഷം ആക്രമണം ; ഇന്ത്യയുടെ പുതിയ ആയുധ സംവിധാനമായ സൂപ്പർസോണിക് മിസൈൽ– അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ പൊളിയാണ്

06 OCTOBER 2020 03:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ 'സ്മാർട്നെസ്സ്'; അന്തർവാഹിനികൾക്കെതിരെ പ്രയോഗിക്കാവുന്ന ടോർപിഡോകൾ അടങ്ങുന്ന റോക്കറ്റ് സംവിധാനം ; വെള്ളത്തിനു മുകളിലൂടെ സഞ്ചരിച്ച ശേഷം ആക്രമണം ; ഇന്ത്യയുടെ പുതിയ ആയുധ സംവിധാനമായ സൂപ്പർസോണിക് മിസൈൽ– അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ പൊളിയാണ്

ആയുധങ്ങൾ വികസിപ്പിക്കുന്നതിലും സ്വന്തമാക്കുന്നതിലും ഇന്ത്യയ്ക്ക് ഒരു വിട്ടു വീഴ്ച്ചയുമില്ല .രാജ്യത്തിന്റെ സുരക്ഷ തന്നെയാണ് എപ്പോഴും അധികാരികളുടെ ശ്രദ്ധ. ഇതിനോടകം തന്നെ ഇന്ത്യ നിരവധി യുദ്ധോപകരണ ങ്ങൾ സ്വന്തമാക്കി കഴിഞ്ഞു .ഏറ്റവുമൊടുവിൽ ഇന്ത്യയുടെ നേട്ടം പുതിയ ആയുധ സംവിധാനമായ സൂപ്പർസോണിക് മിസൈൽ ആണ് .

ഇന്ത്യയുടെ പുതിയ ആയുധ സംവിധാനമായ സൂപ്പർസോണിക് മിസൈൽ– അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ (സ്മാർട്) ഒക്ടോബർ അഞ്ചിനാണ് വിജയകരമായി പരീക്ഷിച്ചിരുന്നു . രാവിലെ 11. 45ന് ഒഡീഷ തീരത്തെ വീലർ ദ്വീപിലായിരുന്നു ‘സ്മാർട്’ സംവിധാനത്തിന്റെ പരീക്ഷണം നടന്നത് . മിസൈലിന്റെ ഉയരപരിധി, പരമാവധി ദൂരം, കൃത്യസമയത്തുള്ള ടോർപിഡോയുടെ വിക്ഷേപണം തുടങ്ങിയ പരീക്ഷണ ലക്ഷ്യങ്ങളെല്ലാംതന്നെ ഈ പരീക്ഷണത്തിലൂടെ നേടിയെടുത്തു .  തീരത്തുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ ഓരോ ഘട്ടവും കൃത്യമായി രേഖപ്പെടുത്തിയാണു പരീക്ഷണം പൂർത്തിക്കരിച്ചത് . അന്തർവാഹിനികളെ തകർക്കാൻ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ടോർപിഡോ, മിസൈലുകളുടെ സഹായത്തോടുകൂടിയാണു ഇത് പ്രവർത്തിക്കുന്നത്. ‘സ്മാർട്ട്’ സംവിധാനം ഉപയോഗിച്ച് അന്തർവാഹിനികൾക്കെതിരായ യുദ്ധമുഖത്ത് ടോര്‍പിഡോകളുടെ ദൂരപരിധിക്കും അപ്പുറത്തേക്ക് ഉന്നം വയ്ക്കാൻ സാധിക്കുമെന്നും ഡിആർഡിഒ അറിയിക്കുകയുണ്ടായി . പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് കീഴിലുള്ള വിവിധ പരീക്ഷണശാലകളാണു സ്മാർട്ടിനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചത്. രാജ്യത്തിനായി സുപ്രധാന നേട്ടം സ്വന്തമാക്കിയ ഡിആർഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

 

 സ്മാർട്ട് പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഡിആർഡിഒ പുറത്തുവിട്ടിട്ടില്ല. രഹസ്യമായിട്ടാണ് കാര്യങ്ങൾ ഇരിക്കുന്നത് . 2018–2019 വർഷത്തെ പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് സ്മാർട് പദ്ധതിയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്. അന്തർവാഹിനികൾക്കെതിരായ ആയുധ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ചുമതല ഡിആർഡിഒ ഏറ്റെടുത്തതായാണു റിപ്പോർട്ടിലുണ്ടായിരുന്നത്. ഭാരം കുറഞ്ഞ ടോർപിഡോകൾക്ക് സാധാരണ ടോർപിഡോകളുടെ ശേഷിയേക്കാളും കൂടുതൽ ദൂരത്തേക്കു സഞ്ചരിക്കാൻ സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടോർപിഡോയിലും സ്മാർട് സംവിധാനം പരീക്ഷിച്ചു വിജയിച്ചിരുന്നു.

ആണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനികളും പരമ്പരാഗത അന്തർവാഹിനികളും ചൈന വികസിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സ്മാർട് സംവിധാനവുമായെത്തുന്നത്. യുഎസ് നാവികസേയുടെ റിപ്പോർട്ടുകൾ അനുസരിച്ച് 2030–ഓടെ 76 അന്തർവാഹിനികൾ വികസിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇവയിൽ എട്ട് അണ്വായുധ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ, 13 അണ്വായുധ ശേഷിയുള്ള ആക്രമണ അന്തർവാഹിനികള്‍, 55 ഡീസൽ–ഇലക്ട്രിക് അന്തർവാഹിനികൾ എന്നിവ ഉൾപ്പെടുന്നു. ചൈനയുടെ നീക്കങ്ങൾ യുഎസിനു പുറമെ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അന്തർവാഹിനികൾ വിന്യസിക്കുന്നതിനായി പാക്കിസ്ഥാനെയും കംബോഡിയയെയും താവളമാക്കാനാണ് ചൈനയുടെ ശ്രമം.‘സ്മാർട്’ ഉപയോഗിച്ചുള്ള മറുപടി ചൈനീസ് നീക്കങ്ങൾക്കുള്ള ഇന്ത്യയുടെ ശക്തമായ പ്രതിരോധമാകും.


ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അന്തർവാഹിനികൾക്കെതിരെ പ്രയോഗിക്കാവുന്ന ടോർപിഡോകൾ അടങ്ങുന്ന റോക്കറ്റ് സംവിധാനമാണ് നമ്മുടേത് . ഇത്തരത്തിലുള്ള റോക്കറ്റുകൾ ടോർപിഡോകൾ പുറപ്പെടുന്നതിനു മുൻപേ വെള്ളത്തിനു മുകളിലൂടെ സഞ്ചരിച്ച ശേഷമാണ് ആക്രമണം നടത്തുക. പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് ടോര്‍പിഡോകളെ അയയ്ക്കും. പാശ്ചാത്യ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകൾ അന്തർവാഹിനികൾക്കെതിരായ പ്രധാന ആയുധമായി ഉപയോഗിക്കുന്നതു ഭാരം കുറഞ്ഞ ടോർപിഡോക‌ളാണ്. ഭാരമേറിയ ടോർപിഡോകൾ ഉപയോഗിച്ചാല്‍ വളരെ കുറച്ചെണ്ണം മാത്രമാണു സംഭരിച്ചു വയ്ക്കാൻ സാധിക്കുക. ഭാരം കുറഞ്ഞ ടോർപിഡോകള്‍ക്ക് ഉന്നം വയ്ക്കാനാകുന്ന റേ‍ഞ്ചും കുറവായിരിക്കും. ഉദാഹരണത്തിന് ഷിയെന എന്ന ടോർപിഡോയ്ക്ക് 20 കിലോമീറ്ററോളമുള്ള ലക്ഷ്യസ്ഥാനങ്ങളിൽ മാത്രമാണ് എത്താനാകുക.

ഭാരം കുറഞ്ഞ ടോർപിഡോകള്‍ ശത്രുക്കളുടെ അന്തർവാഹിനികൾക്കെതിരെയുള്ള പ്രതിരോധത്തിനായാണ് ഉപയോഗിക്കുക. ശത്രുസൈന്യത്തിന് എണ്ണത്തിൽ വളരെ കൂടുതൽ അന്തർവാഹിനികളുണ്ടെങ്കിൽ സേനയ്ക്ക് ഇതു തിരിച്ചടിയാകുകയും ചെയ്യും. റോക്കറ്റ് സഹായത്തോടെയുള്ള ടോർപിഡോകൾ ഒരു വലിയ പ്രദേശത്തിനകത്തുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനും ചെറിയ സമയം കൊണ്ട് അവിടെയെത്തുന്നതിനും സഹായിക്കും. നേരത്തേ യുഎസ് നാവികസേനയും സോവിയറ്റ് യൂണിയനും റോക്കറ്റ് സഹായത്തില്‍ പ്രവർത്തിക്കുന്ന ടോർപിഡോകൾ വികസിപ്പിച്ചിട്ടുണ്ട്. അന്തർവാഹിനികൾക്കെതിരെ യുഎസ് ആന്റി– സബ്മറൈൻ റോക്കറ്റ് (ASROC) ഉപയോഗിക്കുന്നുണ്ട്. റോക്കറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ടോർപിഡോ സംവിധാനം 1950ലാണ് വികസിപ്പിച്ചത്.

യുഎസ് നാവികസേന ഇപ്പോൾ ഉപയോഗിക്കുന്ന ആന്റി– സബ്മറൈൻ റോക്കറ്റുകളുടെ ദൂരപരിധി 25 കിലോമീറ്ററിനും മുകളിലാണ്. ടോർപിഡോകള്‍ വിക്ഷേപിക്കുന്നതിനു മുൻപ് സബ്സോണിക് വേഗതയിൽ ഇതിലെ റോക്കറ്റുകൾ സഞ്ചരിക്കും. പത്തു വർഷത്തിലേറെയായി ചൈനയും ഇത്തരം ടോർപിഡോകൾ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നുണ്ട്. അന്തർവാഹിനികൾക്കെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യന്‍ നാവികസേനയുടെ കരുത്തിൽ വൻ കുതിച്ചുചാട്ടമാണ് സ്മാർട്ടി ന്റെ വരവോടെ ലഭിക്കുക. റഷ്യൻ, യുഎസ് ആയുധങ്ങളെക്കാൾ കരുത്തേറിയതാണ് ഇന്ത്യയുടെ സ്മാർട്ടെന്ന് പ്രതിരോധ ഗവേഷകൻ സൗരവ് ഝാ പ്രതികരിച്ചു. റഷ്യയുടെ 91 ആർഇ1, 91 ആർടിഇ 2, യുഎസിന്റെ ആർയുഎം–125, അസ്‍റോക് എന്നിവ ഇതുപോലെയാണെന്നു നിങ്ങൾക്കു വാദിക്കാം. എന്നാൽ അവരാരും ഇതുപോലെ 650 കിലോമീറ്റർ അപ്പുറത്തുള്ള അന്തർവാഹിനികളെ ലക്ഷ്യമിട്ടിട്ടില്ല– സൗരവ് ഝാ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends