Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഹത്രാസ് ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നത്; പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തിലും സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ

06 OCTOBER 2020 04:47 PM IST
മലയാളി വാര്‍ത്ത

ഹാത്രാസ് ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. ഹാത്രാസ് കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യു.പി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തിലും സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും. ഹാത്രാസ് കേസിലെ സാക്ഷികളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സത്യവാങ്മൂലത്തില്‍ ഇക്കാര്യം കോടതിയെ അറിയിക്കണം. അലഹബാദ് ഹൈക്കോടതിയില്‍ നടക്കുന്ന കേസ് നടപടികളെ കുറിച്ച് നേരിട്ട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

ഹാത്രാസ് ബലാത്സംഗക്കേസിലെ അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.അന്വേഷണത്തിന് കോടതി നിയോഗിക്കുന്ന സംഘം തന്നെ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ ആവശ്യം അതാണെന്നും ഇന്ദിര ജെയ്‌സിങ് പറഞ്ഞു.കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതേസമയം കുടുംബം ആവശ്യപ്പെട്ടാല്‍ സീനിയറും ജൂനിയറും ആയ പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും കോടതി അറിയിച്ചു.

അതിനിടെ ഹാത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതത്തോടെ രാത്രി സംസ്‌ക്കരിച്ചു എന്നുമാണ് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ വാദത്തിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പച്ചക്കള്ളമാണ് സര്‍ക്കാര്‍ പറയുന്നതെന്നും തങ്ങളുടെ സമ്മതമില്ലാതെയാണ് മൃതദേഹം സംസ്‌ക്കരിച്ചതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.അതെ സമയം ഹാത്രാസ് സംഭവത്തില്‍ ന്യായീകരണവുമായി വീണ്ടും യോഗി സര്‍ക്കാര്‍. ഹാത്രാസ് സംഭവത്തില്‍ അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അസാധാരണമായ നടപടികള്‍ പൊലീസിന് സ്വീകരിക്കേണ്ടി വന്നതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം.

സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌ക്കരിച്ചത് എന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ഇത് നടത്തിയതെന്നുമാണ് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിച്ചത്.എന്നാല്‍ മകളുടെ മൃതദേഹം തങ്ങളെ കാണിക്കുക പോലും ചെയ്യാതെയാണ് സംസ്‌ക്കരിച്ചതെന്നും ദഹിപ്പിച്ച മൃതദേഹം തങ്ങളുടെ മകളുടേത് തന്നെയാണോ എന്ന് പോലും ഉറപ്പില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.ജാതി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ നടത്തിയെന്ന് പൊലീസ് അവകാശപ്പെടുന്ന കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കൈമാറാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും യു.പി സര്‍ക്കാര്‍ പറഞ്ഞു.

ഹാത്രാസ് സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമായി രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാനത്ത് ജാതി-വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും യു.പി ഭരണകൂടത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നുമാണ് സര്‍ക്കാരിന്റെ വാദം.ഹാത്രാസ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്നും യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഹാത്രാസില്‍ 19 കാരിയെ ബലാത്സംഗം ചെയ്ത് ആക്രമിച്ചുവെന്ന കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.

ചില”നിക്ഷിപ്ത താല്‍പ്പര്യക്കാര്‍” ന്യായമായ അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടുന്നത് എന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം.പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യു.പി പൊലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യു.പി പൊലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസമാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.ജുഡീഷ്യല്‍ അന്വേഷണമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതെന്നാണ് സന്ദര്‍ശത്തിന് ശേഷം പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റിനെ നീക്കം ചെയ്യണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതായി പ്രിയങ്ക പറഞ്ഞിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends