പ്രധാനമന്ത്രിയ്ക്ക് തന്റെ പ്രതിച്ഛായയെ കുറിച്ച് മാത്രമാണ് ആശങ്ക; ആരോപണവുമായി രാഹുല്‍ ഗാന്ധി

കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ കൈയ്യേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയ്ക്ക് തന്റെ പ്രതിച്ഛായയെ കുറിച്ച് മാത്രമാണ് ആശങ്കയെന്നും തന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ മോദി ഇന്ത്യയുടെ 1200 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനയ്ക്ക് നല്‍കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പഞ്ചാബില്‍ കര്‍ഷക പ്രതിഷേധങ്ങളുടെ ഭാഗമാകാനെത്തിയ രാഹുല്‍ പാട്യാലയില്‍ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ചൈന എങ്ങനെ നമ്മുടെ മണ്ണ് പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാമോ ? ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ വ്യക്തി തന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി മണ്ണ് വിട്ട് നല്‍കുമെന്ന് അവര്‍ക്കറിയാമെന്നതിനാലാണ് അത്. തന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ മോദി രാജ്യത്തോട് കള്ളം പറയുകയാണ്. 1200 ചതുരശ്ര കിലോമീറ്റര്‍ മോദി ചൈനയ്ക്ക് നല്‍കി എന്നതാണ് യാഥാര്‍ത്ഥ്യം.
ഹത്രാസ് സംഭവത്തില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി ഒരു പ്രസ്താവയും നടത്തുന്നുന്നില്ലെന്ന് രാഹുല്‍ ചോദിച്ചു. ' പെണ്‍കുട്ടിയുടെ കുടുംബത്തോട് ഭരണകൂടം എങ്ങനെയാണ് പെരുമാറിയതെന്ന് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല.. ' സമ്ബദ്‌വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങളെ മോദി സര്‍ക്കാര്‍ നശിപ്പിച്ചു. ഈ രണ്ട് മേഖലയിലും നിരവധി പേരാണ് ജോലി ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിയെ പറ്റി ഫെബ്രുവരിയില്‍ ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഞാന്‍ തമാശ പറയുകയാണെന്നാണ് അവര്‍ അന്ന് പറഞ്ഞത് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
https://www.facebook.com/Malayalivartha






















