ട്രാക്ടറില്‍ ഇരിക്കാന്‍ കുഷ്യന്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി; എണ്ണായിരം കോടി ചിലവഴിച്ച് പ്രധാനമന്ത്രിക്ക് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത് ആരും കാണുന്നില്ലെയെന്ന് രാഹുല്‍ ചോദിച്ചു; പ്രധാനമന്ത്രിക്ക് വിമര്‍ശനം; ട്രാക്ടര്‍ റാലി ഹരിയാനയില്‍ പോലീസ് തടഞ്ഞു

ട്രാക്ടറില്‍ ഇരിക്കാന്‍ കുഷ്യന്‍ ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായെത്തിയ ബി.ജെ.പി. നേതാക്കള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. പ്രധാനമന്ത്രിയുടെ പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തെ പരാമര്‍ശിച്ചാണ് രാഹുലിന്റെ തിരിച്ചടിച്ചത്. നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബില്‍നിന്ന് ഹരിയാണയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു രാഹുല്‍. വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രി മോദിയെ രാഹുല്‍ വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണ് മോദി ഇങ്ങനെ ചെയ്തത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
ട്രാക്ടറില്‍ കുഷ്യനിട്ട് ഇരുന്നതിനെ കുറിച്ചുള്ള ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, വന്‍തുകയ്ക്ക് വിമാനങ്ങള്‍ വാങ്ങിയതിനെ കുറിച്ച് അവരോട് ചോദ്യങ്ങള്‍ ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണ്. എന്നാല്‍ ട്രാക്ടറില്‍ തന്റെ അഭ്യുദയാകാംക്ഷികളില്‍ ആരോ കുഷ്യന്‍ വെച്ചത് എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കവേയാണ്, ട്രാക്ടറില്‍ ഇരിക്കാന്‍ രാഹുല്‍ കുഷ്യന്‍ ഉപയോഗിച്ചത്. ഇതിനെതിരെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
അതെ സമയം ഇന്ന് ട്രാക്ടര്‍ റാലി ഹരിയാണ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. പഞ്ചാബില്‍നിന്ന് ഹരിയാണയിലേക്കുള്ള മൂന്ന് ദിവസംനീണ്ട റാലിക്കിടെയാണിത്. എത്രസമയം കാത്തുനില്‍ക്കേണ്ടി വന്നാലും അതിന് തയ്യാറാണെന്നും പോലീസ് റാലിക്ക് അനുമതി നല്‍കുന്നതോടെ വീണ്ടും സമാധാനപരമായി മുന്നോട്ടു പോകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നിരവധി പോലീസുകാര്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയാണ് റാലി തടഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ബാരിക്കേഡുകള്‍ തള്ളിമറിക്കാന്‍ ശ്രമിച്ചു.
https://www.facebook.com/Malayalivartha






















