Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മമതാ ബാനര്‍ജിയുടെ വാഴ്ച അവസാനിപ്പിക്കാന്‍ മോദിയും അമിത്ഷായും; പശ്ചിമ ബംഗാളിനെ മുറിച്ചു രണ്ടാക്കി മാറ്റാൻ പുതിയ കരുക്കള്‍ നീക്കിത്തുടങ്ങി, വൈകാതെ മമത മോദിക്കെതിരെ കൊടുവാളും തീക്കുണ്ടവുമായി ചാടുമെന്നതില്‍ സംശയം വേണ്ട

06 OCTOBER 2020 05:23 PM IST
മലയാളി വാര്‍ത്ത

പശ്ചിമ ബംഗാളിനെ മുറിച്ചു രണ്ടാക്കി മമതാ ബാനര്‍ജിയുടെ വാഴ്ച അവസാനിപ്പിക്കാന്‍ മോദിയും അമിത് ഷായും കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു. ബിജെപിയുടെ പതിനെട്ടാമത്തെ അടവില്‍ പകച്ചു നില്‍ക്കുകയാണ് തീപ്പൊരി മമത. ഏറെ വൈകാതെ മമത മോദിക്കെതിരെ കൊടുവാളും തീക്കുണ്ടവുമായി ചാടുമെന്നതില്‍ സംശയം വേണ്ട. പശ്ചിമ ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനമുണ്ടാക്കി ഗൂര്‍ഖകളെ മതമയില്‍നിന്ന് അകറ്റിയാല്‍ വംഗനാട്ടില്‍ താമര വിരിയിക്കാമെന്നതാണ് മോദി ലക്ഷ്യമിടുന്നു. അടുത്ത തെരഞ്ഞെടുപ്പിലും മമത ബംഗാള്‍ ഭരിക്കുമെന്ന സൂചന കണ്ടാണ് ബിജെപിയുടെ വംശീയ കരുനീക്കം. ഡാര്‍ജിലിംഗ് ആസ്ഥാനമായി ഗൂര്‍ഖാലാന്‍ഡ് സംസ്ഥാന രൂപികരണത്തിനാണ് നിയമ സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ഗോര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷനെയും ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ചയെയും വിളിച്ചു കൂട്ടി ബിജെപി പാരപണി തുടങ്ങിക്കഴിഞ്ഞു.

ഗോര്‍ഖാലാന്‍ഡ് സംസ്ഥാന രൂപീകരണ വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും.നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പശ്ചിമബംഗാളിലെ വടക്കന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗൂര്‍ഖാലാന്‍ഡ് പുതിയ സംസ്ഥാനമാക്കി മാറ്റുന്നതിലൂടെ മാത്രമേ മതമയുടെ ബംഗാള്‍ ആധിപത്യം ഒതുക്കി തൃണമൂല്‍ ഭരണം തകര്‍ക്കാന്‍ നിലവില്‍ വഴിയുള്ളു. കാലങ്ങളായുള്ള ഗൂര്‍ഖാ വംശജരുടെ ഗൂര്‍ഖാലാന്‍ഡ് സംസ്ഥാന മോഹം അംഗീകരിച്ച് അതുവഴി രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമമാണ് ബിജെപിയുടേത്.പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്തമായ സംസ്‌കാര രീതി പുലര്‍ത്തുന്നവരുമാണ് ഇവരെന്ന വസ്തുത മുന്‍ നിര്‍ത്തിയാണ് സംസ്ഥാന വിഭജന നീക്കം.

ഡാര്‍ജിലിംഗില്‍ നിന്നുള്ള ബിജെപി എംപി രാജു ബിസ്ത ഗോര്‍ഖലാന്റ് വിഷയം കഴിഞ്ഞ പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.2011ല്‍ സിപിഎമ്മിനെ തകര്‍ത്ത് ബംഗാളില്‍ മമതാ ബാനര്‍ജി അധികാരത്തിലേറുമ്പോള്‍ ഡാര്‍ജീലിംഗിനെ രണ്ടാം സ്വിറ്റ്സര്‍ലന്‍ഡാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴും തേയില വിളയിക്കുന്ന ഗൂര്‍ഖകളുടെ നാടിനു കാര്യമായ മുന്നേറ്റമൊന്നുമില്ല.

സ്വന്തമായി സംസ്ഥാനം എന്ന ആവശ്യം ഗൂര്‍ഖകള്‍ 40 വര്‍ഷമായി ഉന്നയിക്കുകയാണ്. 1980കളില്‍ തുടങ്ങിയ സമരങ്ങളെ സിപിഎം സര്‍ക്കാര്‍ നയപരമായി ഒതുക്കുകയായിരുന്നു. വംശപരമായ വികാരം ഉയര്‍ത്തി ബംഗാളില്‍ അരാജതത്വമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിലേക്ക് നീങ്ങുകയാണ് മോദി. 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 207 അംഗങ്ങളും ബിജെപിക്ക് 12 അംഗങ്ങളുമാണ് നിലവിലുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണം ജയിച്ചു ബിജെപി രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബംഗാളിനെ മുറിച്ച് ഭരണം പിടിക്കാനുള്ള അപാരമായ തന്ത്രം ബിജെപി മെനയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends