ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം മൂന്ന് അപകടം: അടല്‍ തുരങ്കപാതയില്‍ അപകടങ്ങളുടെ എണ്ണം വർധിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കപാതയില്‍ അപകടം. ഉദ്ഘാടനം ചെയ്ത് 72 മണിക്കൂറിനുളളില്‍ മൂന്ന് അപകടങ്ങളാണ് പാതയിൽ നടന്നത്.. തുരങ്കപാത കാണാനുളള കൗതുകത്തില്‍ കൂടുതല്‍ പേര്‍ എത്തുന്നതും ഗതാഗത നിമയങ്ങള്‍ പാലിക്കാത്തതും വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുളളവര്‍ വണ്ടി ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണം.
തുരങ്കപാത കാണാനും അതിലൂടെ വാഹമോടിക്കാനുമായി നൂറുകണക്കിന് ആളുകളാണ് നിത്യവും ഇവിടേക്ക് എത്തുന്നത്. തുരങ്കപാതയില്‍ വാഹനങ്ങള്‍ നിറുത്താന്‍ ആര്‍ക്കും അനുമതി ഇല്ല. ഇതുപോലും ചിലര്‍ ലംഘിക്കാന്‍ ശ്രമിക്കുന്നതായാണ് അധികാരികൾ ചൂണ്ടിക്കാട്ടുന്നത്.. അപകടങ്ങള്‍ ഉണ്ടായതോടെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കൂടുതല്‍ ട്രാഫിക് പൊലീസിനെ നിയാേഗിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യും.
ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുരങ്ക പാത ഉദ്ഘാടനം ചെയ്തത്. തുരങ്ക പാത നിലവില്‍ വന്നതോടെ മണാലിയില്‍നിന്ന് ലേയിലേക്കുള്ള യാത്ര വളരെ എളുപ്പമായി. 46 കിലോമീറ്ററായി ദൂരം കുറഞ്ഞു. അപകടങ്ങള്‍ തടയുന്നത് അത്യന്താധുനികമായ സുരക്ഷാ സന്നാഹങ്ങളാണ് തുരങ്കപാതയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽപോലും തിക്കും തിരക്കും അപകടം ക്ഷണിച്ച് വരുത്തുകയാണ്.
https://www.facebook.com/Malayalivartha






















