പിന്നോട്ടില്ലെന്ന് രാഹുല്‍ ; രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു

കാര്‍ഷിക നിയമത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. പഞ്ചാബില്‍നിന്നു ഹരിയാനയിലേക്കുള്ള മൂന്ന് ദിവസംനീണ്ട റാലിക്കിടെയാണിത്. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ച തോടെ സംഘര്‍ഷം ഉടലെടുത്തു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
എവിടേക്കും പോകുന്നില്ലെന്നും തുറക്കുംവരെ കാത്തിരിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഒരു മണിക്കൂറോ, 24 മണിക്കൂറോ, 5000 മണിക്കൂറോ ആയാലും താന്‍ കാത്തിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. നൂറുകണക്കിനു കര്‍ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിനൊപ്പമുണ്ട്.
രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ രാഹുലിനെ ഹരിയാനയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് ആഭ്യന്തരമന്ത്രി അനില്‍ വിജ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha






















