Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായി വെര്‍ച്വല്‍ സിമ്മുകള്‍, ഭീകരപ്രവര്‍ത്തകരുടെ പുതിയ ആശയ വിനിമ സംവിധാനമായ വെര്‍ച്വല്‍ സിമ്മുകളുടെ പ്രത്യേകതകള്‍ ഇങ്ങനെ…

06 OCTOBER 2020 06:06 PM IST
മലയാളി വാര്‍ത്ത

വെര്‍ച്വല്‍ സിം കാര്‍ഡുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് രാജ്യത്ത് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നു.. ഭീകരപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പുതിയ ആശയ വിനിമയ രീതിയായ വെര്‍ച്വല്‍ സിം സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയാകുന്നു.

തീവ്രവാദികളും വിഘടന വാദികളും പാക്കിസ്ഥാനില്‍ അവരെ നിയന്ത്രിക്കാനിരിക്കുന്നവരുമായി ആശയവിനിമയത്തിനായാണ് വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് . 2019 ലാണ് ഇങ്ങനൊരു പ്രശ്‌നത്തെപ്പറ്റി സുരക്ഷ ഏജന്‍സികള്‍ ആദ്യമായി മനസ്സിലാക്കുന്നത്. പുല്‍വാമ ആക്രമണത്തിനായി തീവ്രവാദികള്‍ ഉപയോഗിച്ചത് വെര്‍ച്ചല്‍ സിം ആണെന്നുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു .

സിം ഇടാതെ തന്നെ മൊബൈലുപയോഗിച്ച് ആശയവിനിമയം നടത്താമെന്നതാണ് വെര്‍ച്വല്‍ സിമ്മിന്റെ പ്രത്യേകത. അമേരിക്കയിലെ സേവനദാതാവിനോട് എന്‍ഐഎ ഇതിന്റെ വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

തുടര്‍ന്ന് എന്‍ഐഎ അടക്കമുള്ള സുരക്ഷ ഏജന്‍സികള്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പുല്‍വാമ ആക്രമണത്തില്‍ മാത്രം 40 വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് മനസ്സിലായത് .

ഇപ്പോള്‍ അതിലേറെ സിം കാര്‍ഡുകള്‍ കാശ്മീര്‍ താഴ്വരയില്‍ പ്രചാരത്തിലുണ്ടായിരിക്കാം എന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. വിദേശത്തുള്ള ഒരു സേവന ദാതാവാണ് ഇതിനു വേണ്ട സഹായം നല്‍കുന്നത്. ഇതിലൂടെ അതിര്‍ത്തിക്കപ്പുറത്തുള്ളവരുമായി എളുപ്പത്തില്‍ സംവാദിക്കാനാകും എന്നതാണ് കശ്മീരി പൊലീസ് നേരിടുന്ന പുതിയ പ്രശ്നം.

ഈ സാങ്കേതികവിദ്യയില്‍, കമ്പ്യൂട്ടര്‍ ഒരു ടെലിഫോണ്‍ നമ്പര്‍ സൃഷ്ടിക്കുന്നു. ഈ നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം അല്ലെങ്കില്‍ ട്വിറ്റര്‍ എന്നിവയുമായി ബന്ധിപ്പിക്കുകയും ആശയവിനിമയം നടത്തുകയുമാണ് തീവ്രവാദികള്‍ ചെയ്യുന്നത്.

വെരിഫിക്കേഷന്‍ കോഡായി കമ്പ്യൂട്ടര്‍ നല്‍കുന്ന സിം നമ്പരാണ് നല്‍കുന്നത്. ഇത് ട്രാക്ക് ചെയ്യുവാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടാണ്

വിദേശ നെറ്റ്‌വര്‍ക്ക് കമ്പനികളില്‍ നിന്നും വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ വ്യാജ ഐഡി ഉപയോഗിച്ച് വാങ്ങിയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സേവനദാതാവിന്റെ കംപ്യൂട്ടര്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ജനറേറ്റു ചെയ്യുന്നു. ഇതുപയോഗിക്കുന്നയാള്‍ സേവനദാതാവിന്റെ ആപ് ഡൗണ്‍ലോഡ് ചെയ്ത് തന്റെ സ്മാര്‍ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു.

ഈ നമ്പര്‍ സമൂഹ മാധ്യമ സേവനങ്ങളായ വാട്സാപ്, ഫെയ്സ്ബുക്, ട്വിറ്റര്‍, ടെലഗ്രാം തുടങ്ങിയവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് വേരിഫിക്കേഷന്‍ കോഡ് ജനറേറ്റു ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന നമ്പറുകള്‍ക്കെല്ലാം മുന്‍പ് ഓരോ രാജ്യത്തിന്റെയും കോഡോ, മൊബല്‍ സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ സബ്സ്‌ക്രൈബര്‍ ഡയറക്ടറി നമ്പറോ (MSISDN) നമ്പറോ ചേര്‍ത്തിട്ടുണ്ടാകുമെന്നും അധികാരികള്‍ പറയുന്നു.

അമേരിക്ക, കാനഡാ, ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ചില കമ്പനികളാണ് പ്രധാനമായും വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ നല്‍കുന്നത്.

മൊബൈല്‍ ഫോണ്‍ കണ്ടെത്തി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ മാത്രമാണ് വെര്‍ച്വല്‍ സിമ്മുപയോഗിക്കുന്നതിനെ കുറിച്ച് അറിയാന്‍ കഴിയുന്നത്.

വെര്‍ച്വല്‍ സിമ്മുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ പാകിസ്ഥാനിലെ ഭീകര പ്രസ്ഥാനങ്ങളുമായി ആശയവിനിമയം വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ ഈ പ്രതിസന്ധി മറികടക്കാം എന്ന ആലോചനയിലാണ് ദേശീയാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends