ലോകത്ത് 60-70 ശതമാനം ആളുകള്‍ക്ക് വാക്സിന് നല്‍കാന്‍ രണ്ടു വര്‍ഷം കാത്തിരിക്കണം

ലോകത്തെ 60-70 ശതമാനം ജനങ്ങള്‍ക്ക് കോവിഡ് 19നെതിരെ വാക്സിന് നല്‍കുന്നതിന് രണ്ടു വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍.. നാല്‍പതോളം വാക്സിന് പരീക്ഷണങ്ങള്‍ ലോകത്തിെന്റ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. ഇതില്‍ ഒമ്ബതെണ്ണം പരീക്ഷണത്തിെന്റ രണ്ടും മൂന്നും ഘട്ടങ്ങളിലാണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വാക്സിന് പരീക്ഷണത്തിെന്റ അവസാന ഘട്ടത്തിലുള്ള കമ്ബനികള്‍ ഈ വര്‍ഷം അവസാനത്തിലോ 2021െന്‍റ തുടക്കത്തിലോ ഫലം പ്രസിദ്ധപ്പെടുത്തിയേക്കും. ലോകത്തെ 60-70 ശതമാനം ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാല്‍തന്നെ 2022 അവസാനിക്കുംമുമ്ബ് അതു സഫലമാവാന്‍ സാധ്യത കുറവാണ്. ഇന്ത്യയിലും ലോകത്തുടനീളവും കുറഞ്ഞ വിലക്ക് വാക്സിന് ലഭ്യമാക്കാനാകുമെന്നാണ് വിശ്വാസം. ആളുകള്‍ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൂട്ടംകൂടാതെയും കൊറോണയെ പ്രതിരോധിക്കാനുള്ള നീക്കങ്ങളുമായി സഹകരിക്കണമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















