കാര്‍ഷിക നിയമങ്ങള്‍ നടപ്പായാല്‍ പിന്നെ കര്‍ഷകര്‍ കോര്‍പറേറ്റ് അടിമകള്‍ ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ നടപ്പായാല്‍ പിന്നെ രാജ്യത്തെ കര്‍ഷകര്‍ ഏതാനും കോര്‍പറേറ്റുകളുടെ അടിമകളായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ കുരുക്ഷേത്രയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ക്ഷകരുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
ലക്ഷക്കണക്കിന് കര്‍ഷകര്‍ ഗ്രാമചന്തകളെ ആശ്രയിക്കുന്നുണ്ട്. ഗ്രാമചന്തകള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ ഇവര്‍ പിന്നെ എങ്ങോട്ട് പോകും. നിങ്ങള്‍ക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം, പക്ഷേ നിങ്ങളുടെ ഭൂമി തട്ടിയെടുക്കപ്പെടും എന്ന് രാഹുല്‍ ഒരിക്കല്‍ പറഞ്ഞിരുന്നുവെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം.
നിങ്ങളുടെ ഭൂമി നഷ്ടമായാല്‍, അതില്‍ അവര്‍ മാളുകളും ഫ്ലാറ്റുകളും പണിയും. എന്നാല്‍, അത് സംഭവിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ഈ പോരാട്ടത്തില്‍ ഒരടി പോലും പിറകോട്ട് പോകില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്കുതരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ ഈ നിയമങ്ങള്‍ റദ്ദാക്കുമെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















