ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ മകന്‍ തടസ്സമായി... പിന്നെ സംഭവിച്ചത്?

ലോക്ക്ഡൗണ്‍ കാലത്ത് പോലും ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സ്വന്തം മകനെ ഉപേക്ഷിച്ച് യുവാവ്. ബിഹാര്‍ സ്വദേശിയായ സഹേബ് ചൗധരി(25)യാണ് അഞ്ച് വയസ്സുകാരനായ മകനെ ബസ് ഡിപ്പോയില്‍ ഉപേക്ഷിച്ചത്. ശനിയാഴ്ചയാണ് സംഭവം. അതിനുശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് മകനെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞ് സഹേബ് പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹേബിന്റെ അയല്‍ക്കാരില്‍നിന്ന് ചില വിവരങ്ങള്‍ ലഭിച്ചതോടെയാണ് പോലീസുകാര്‍ക്ക് സംശയങ്ങള്‍ തോന്നിയത്.
രാവിലെ സഹേബിനൊപ്പം കുട്ടിയെ കണ്ടെന്നും 12.30 മുതല്‍ ഇയാള്‍ കുട്ടിയെ തിരഞ്ഞ് നടക്കുകയാണെന്നും അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞിരുന്നു. മകനെ കാണാതായ വിവരം ഭാര്യ അറിഞ്ഞിട്ടില്ലെന്നും മനസിലായതോടെ പോലീസുകാര്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇതോടെയാണ് സംഭവം പുറത്തായത്. മകന്‍ പിറന്നതോടെ ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി. ലോക്ക്ഡൗണ്‍ കാലത്ത് പോലും ഭാര്യയുമായി കൂടുതല്‍ സമയം ഇടപഴകാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് മകനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















