Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ലോക്ഡൗണ്‍ കാലത്ത് ശമ്പളമില്ലാതായ ഇഎസ്‌ഐ അംഗങ്ങള്‍ക്കുള്ള തൊഴിലില്ലായ്മ വേതനം; ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ടവര്‍ക്ക് മാത്രമാക്കി

07 OCTOBER 2020 06:36 AM IST
മലയാളി വാര്‍ത്ത

ഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുന്നത്, ലോക്ഡൗണ്‍ കാലത്ത് ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ട് ശമ്പളമില്ലാതായവര്‍ക്ക് മാത്രമാക്കി ചുരുക്കി. ജോലി നഷ്ടപ്പെട്ടവര്‍ക്കു നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്ന അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതി അടുത്ത വര്‍ഷം ജൂണിലേക്കു നീട്ടുകയും ചെയ്തു.

ഇഎസ്‌ഐ കോര്‍പറേഷന്‍ ലോക്ഡൗണ്‍ കാലയളവില്‍ ശമ്പളം കിട്ടാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് അര്‍ഹരുടെ അക്കൗണ്ടുകളിലേക്ക് ഇന്നലെ മുതല്‍ നിക്ഷേപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകളും മറ്റുമായി ഇഎസ്‌ഐ ഓഫിസുകളില്‍ അപേക്ഷ നല്‍കാനെത്തിയപ്പോഴാണ് ജോലി പോയവര്‍ക്ക് മാത്രമേ തൊഴിലില്ലായ്മ വേതനം നല്‍കൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയതെന്ന് അപേക്ഷകര്‍ പറഞ്ഞു.

അതേസമയം, ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചതിനു വിരുദ്ധമാണ് ഇഎസ്‌ഐ നടപടിയെന്നു കാണിച്ച് ബോര്‍ഡ് സ്ഥിരം സമിതി അംഗവും ബിഎംഎസ് നേതാവുമായ വി.രാധാകൃഷ്ണന്‍ കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വാറിനു കത്തു നല്‍കിയിട്ടുണ്ട്. രേഖകള്‍ തയാറാക്കാനും സാക്ഷ്യപ്പെടുത്തലിനും മറ്റുമായി ആയിരത്തോളം രൂപ ചെലവായതായി അപേക്ഷ നിരസിക്കപ്പെട്ട ഒരാള്‍ പറഞ്ഞു.

ഇഎസ്‌ഐ ബോര്‍ഡ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത് ലോക്ഡൗണ്‍ കാലത്ത് തൊഴിലില്ലാതായവര്‍ക്ക് എന്നാണ്. പിരിച്ചുവിടപ്പെട്ടവര്‍ മാത്രമാണു തൊഴിലില്ലാത്തവര്‍ എന്ന നിര്‍വചനത്തില്‍ വരുന്നതെന്നാണ് അധികൃതരുടെ വ്യാഖ്യാനം. ഈ വിഷയം ഇന്നു കേന്ദ്ര തൊഴില്‍മന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

തൊഴിലാളികളുടെ മക്കള്‍ക്ക് ഇഎസ്‌ഐ മെഡിക്കല്‍ കോളജുകളിലുള്ള സംവരണം പുനഃസ്ഥാപിക്കാന്‍ ഇഎസ്‌ഐ ബോര്‍ഡ് അനുകൂല നിലപാടെടുക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍, ഇഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ അനുരാധാ പ്രസാദ് എന്നിവര്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് ഉറപ്പു നല്‍കി. ഇരുവരുമായി എംപി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ഇന്ന് വരുന്ന വിദ്യാര്‍ഥികളുടെ ഹര്‍ജിയിലും മദ്രാസ് ഹൈക്കോടതിയില്‍ ഈമാസം 12-നു വരുന്ന റിട്ട് അപ്പീലിലും തൊഴിലാളികളുടെ മക്കള്‍ക്ക് അനുകൂലമായ നിലപാട് ഇഎസ്‌ഐ കോര്‍പറേഷന്‍ സ്വീകരിക്കുമെന്നും ഉറപ്പു ലഭിച്ചിട്ടുണ്ട്. കോടതി വിധികള്‍ എതിരായാല്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കുമെന്ന് ഇഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കിയതായി എംപി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends