പശ്ചിമ ബംഗാളിലെ ഝില വനമേഖലയില്‍ മത്സ്യത്തൊഴിലാളി യെ കടുവ ആക്രമിച്ച് കൊന്നു

പശ്ചിമ ബംഗാളിലെ ഝില വനമേഖലയില്‍ മത്സ്യത്തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നു. ദിനബന്ധു ജോദ്ദര്‍ എന്ന 55-കാരന്‍ ഞണ്ടിനെ പിടിക്കാന്‍ വല വിരിക്കുന്നതിനിടെയായിരുന്നു സംഭവം.
ഇതിനു മുമ്പും ഇവിടെ മൂന്ന് പേരെ കടുവ ആക്രമിച്ച്‌കൊന്നിട്ടുണ്ട്. ജോദ്ദറിന്റെ മൃതദേഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല.
മറ്റ് മൂന്ന് പേരോടൊപ്പം ഞണ്ടിനെ പിടിക്കാന്‍ എത്തിയതായിരുന്നു. വല വലിക്കുന്നതിനിടെ, മറ്റ് രണ്ടുപേര്‍ നോക്കി നില്‍ക്കെ ജോദ്ദറിനെ കടുവ കടിച്ചുവലിച്ച് കാട്ടിലേക്ക് കൊണ്ടുപോയി. ഇരുവരും ഓടിച്ചെന്നെങ്കിലും അപ്പോഴേക്കും കടുവ ജോദ്ദറുമായി കാട്ടിലേക്ക് മറഞ്ഞിരുന്നു.
ഏപ്രില്‍ മുതലുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ 17 പേരെ കടുവ ആക്രമിച്ചുകൊന്നുവെന്നാണ് ഫോറസ്റ്റ് ഉദ്യേഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















