കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കായി മറ്റൊരു നിർണ്ണായക നീക്കം ; 72,500 സിഗ്–16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ച് യുഎസിൽ നിന്നെത്തിക്കുന്നു

അതിർത്തിയിൽ ഏതു ഭീഷണിയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയാറാണെന്ന് സേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ പറഞ്ഞിരുന്നു. ഇന്ത്യൻ സേനയുടെ ഇച്ഛാശക്തിയും അർപ്പണബോധവും കരുത്തുമൊക്കെയാണ് ഇത് സൂചിപ്പിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ചൈന തുടരെ തുടരെ പ്രതിരോധം തീർക്കുമ്പോഴും ഇന്ത്യ വളരെ കരുതലോടെ മുന്നോട്ടു പോകുകയാണ്. മാത്രമല്ല ആയുധ ബലം വർധിപ്പിക്കുന്നതിൽ ഇന്ത്യ വളരെയധികം മികവുറ്റ രീതിയിൽ മുന്നോട്ടു പോകുകയാണ് . കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കായി മറ്റൊരു നിർണ്ണായക നീക്കം നടത്തുകയാണ് ഇന്ത്യ ഇപ്പോൾ . 72,500 സിഗ്–16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ച് യുഎസിൽ നിന്നെത്തിക്കാവിനുള്ള അതിനിർണ്ണായക നീക്കമാണ് ഇന്ത്യ നടത്തുന്നത് .അമേരിക്കയുമായി കൈ കോർത്തിരിക്കുന്ന ഇന്ത്യയ്‌ക്ക് ആയുധ ബലത്തിന്റെ കാര്യത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. 72,500 സിഗ്–16 അസോൾട്ട് റൈഫിളുകളുടെ രണ്ടാമത്തെ ബാച്ചിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
ആദ്യ ബാച്ച് ജമ്മു കശ്മീരിൽ വിന്യസിച്ച സേനയ്ക്കാണ് നൽകിയത്. രണ്ടാമത്തെ ബാച്ച് ലഡാക്കിലേക്കാണ് നൽകുകയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സിഗ്–16 വരുന്നതോടെ നിലവിൽ സൈനികർ ഉപയോഗിക്കുന്ന 5.56x45 എംഎം ഇൻസാസ് (ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം) റൈഫിളുകൾ പൂർണമായി മാറുകയും ചെയ്യുമെന്ന കാര്യത്തിൽ സംശ്യമില്ല. നിയന്ത്രണ രേഖ, യഥാർഥ നിയന്ത്രണ രേഖ തുടങ്ങിയ മേഖലകളിലും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ട്രൂപ്പുകൾക്ക് ഉപയോഗിക്കാനായി 1.5 ലക്ഷം ഇറക്കുമതി ചെയ്ത റൈഫിളുകൾ ഉപയോഗിക്കാനാണു കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പദ്ധതി.മറ്റിടങ്ങളിലെ സുരക്ഷയ്ക്ക് അമേഠിയിലെ ഓർഡൻസ് ഫാക്ടറിയിൽ നിർമിക്കുന്ന എകെ–203 റൈഫിളുകളും ഉപയോഗിക്കുവാൻ ഒരുങ്ങുകയാണ് . വർഷങ്ങളായി ഇൻസാസ് റൈഫിളിനു പകരക്കാരനെ അന്വേഷിച്ചു നടന്ന ഇന്ത്യൻ സൈന്യത്തിന് ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ മറ്റൊരെണ്ണം വാങ്ങാൻ കഴിയാതെ വരികയായിരുന്നു. അടുത്തിടെ 16,000 എൽഎംജികളാണ് (ലൈറ്റ് മെഷീൻ ഗൺ) ഇസ്രയേലിൽനിന്നു വാങ്ങാൻ കരാറായിരിക്കുന്നത്. ആയുധങ്ങൾ ശേഖരിക്കുന്ന കാര്യത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ല. ആ നീക്കങ്ങൾ ഇപ്പോഴും തുടരുകയാണ് .
https://www.facebook.com/Malayalivartha






















