Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

തമിഴ്നാട് രാഷ്ട്രീയത്തിൽ അതി നിർണായകമായ നീക്കം; വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചു, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു

07 OCTOBER 2020 12:14 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട് രാഷ്ട്രീയത്തിൽ അതി നിർണായകമായ നീക്കങ്ങൾ നടക്കുന്നു .നിർണായക പ്രഖ്യാപനം അൽപ സമയത്തിനുള്ളിൽ എന്ന വാർത്ത പുറത്തുവരുന്നു .പനീർസെൽവവും പളനി സ്വാമിയും പാർട്ടി ആസ്ഥനത്ത് എത്തി എന്ന സുപ്രധാന വാർത്ത പുറത്തു വരുന്നു . വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചു. വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി എം കെ യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു. ഇന്നുരാവിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. പനീർശെൽവമാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ദിവസങ്ങൾ നീണ്ട ആകാംക്ഷയ്ക്കാണ് വിരാമമായത്.

ഇതോടെ, സ്വതവേ ദുർബലമായ അണ്ണാഡിഎംകെയിൽ വീണ്ടും ഒരു തമ്മിൽപ്പോരിന് തുറന്ന കളമൊരുങ്ങുകയാണ്.ഒപിഎസ്സിന് പാർട്ടി കൺവീനർ പദവി നൽകാമെന്നും, ഇപിഎസ്സിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നുമാണ് പളനിസ്വാമി പക്ഷം മുന്നോട്ടുവയ്ക്കുന്ന ഫോർമുല. മുതിർന്ന മന്ത്രിമാരായ സെങ്കോട്ടയ്യൻ, കടമ്പൂർ രാജു, ഡി ജയകുമാർ എന്നിവർ പളനിസ്വാമി പക്ഷത്താണ്. അവർ ഇപ്പോഴും മുഖ്യമന്ത്രിയുടെ വസതിയിൽ ചർച്ചകൾ നടത്തുകയുമാണ്. അതേസമയം, ഒപിഎസ്സിന്‍റെ വിശ്വസ്തരായ പാർട്ടി ഡെപ്യൂട്ടി കോർഡിനേറ്റർ കെ പി മുനിസാമി, മനോജ് പാണ്ഡ്യൻ, മുൻമന്ത്രിയായ നഥം വിശ്വനാഥൻ എന്നിവർ ഒപിഎസ്സിന്‍റെ ചെന്നൈ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുഖ്യമന്ത്രിപദം ഒരു കാരണവശാലും ഇപിഎസ്സ് വിട്ടുനൽകില്ല.

2017-ൽ ചേർന്ന പാർട്ടി ഉന്നതാധികാരസമിതി യോഗത്തിൽ പാർട്ടി നിലനിൽക്കുന്ന കാലം വരെ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായി ജയലളിതയെ മരണാനന്തരവും നിലനി‍ർത്താൻ തീരുമാനിച്ചതാണ്. അത് മാറ്റിയാൽ അണികൾക്കിടയിൽ രോഷമുണ്ടാകുമെന്ന് ഇപിഎസ്സ് വാദിക്കുന്നു. തന്നെ പാർട്ടി ജനറൽ സെക്രട്ടറിയാക്കുന്നതിനൊപ്പം, 11 അംഗസ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നതാണ് പനീർശെൽവത്തിന്‍റെ അടുത്ത ആവശ്യം. ഇതിൽ ആറ് അംഗങ്ങൾ തന്‍റെ പക്ഷത്ത് നിന്ന് വേണം. ആകെ ഒപിഎസ് ക്യാമ്പിൽ 11 എംഎൽഎമാരേ ഉള്ളൂ എന്നതിനാൽ, ഒപിഎസ്സിന്‍റെ എല്ലാ ആവശ്യങ്ങളും നടന്നുകിട്ടാൻ വഴിയില്ല.

അതുകൊണ്ടുതന്നെ ശക്തി കൂട്ടാൻ ശശികല പക്ഷവുമായി പിന്നാമ്പുറചർച്ചകൾ ഒപിഎസ്സ് നടത്തുന്നുണ്ടെന്നത് തമിഴകത്തെ പരസ്യരഹസ്യമാണ് താനും. മറ്റ് മന്ത്രിമാർ അടക്കമുള്ളവർ ഇരുപക്ഷത്തിനുമിടയിൽ പല തവണ സമവായചർച്ച നടത്തിക്കഴിഞ്ഞതാണ് വിവരം. ശശികല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയിൽമോചിതയായി തിരിച്ചുവരുമെന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ടിടിവി ദിനകരൻ ബിജെപിയുമായടക്കം സജീവമായ ചർച്ചകൾ നടത്തി വരികയാണ്. അങ്ങനെ ഒരു സഖ്യനീക്കമുണ്ടായാൽ, അത് അണ്ണാഡിഎംകെയെ ബാധിക്കും. പ്രത്യേകിച്ച്, ബിജെപിയുടെ, സജീവപിന്തുണയോടെയാണ് അണ്ണാഡിഎംകെ വല്ല വിധേനയും തമിഴ്നാട്ടിലെ ഭരണം ഇക്കാലമത്രയും വീഴാതെ പിടിച്ചുനിർത്തിയത്.

കേന്ദ്രസർക്കാരിന്‍റെ പിന്തുണയും സഹകരണവും ശശികലയ്ക്കും ദിനകരനും കിട്ടിയാൽ അത് ഇപിഎസ്സിന്‍റെയും ഒപിഎസ്സിന്‍റെയും ഭാവിയെത്തന്നെ ഇരുളിലാക്കും. അതിനാൽത്തന്നെ ഈ തമ്മിൽപ്പോരിൽ ബിജെപിയുടെ നിലപാട് നിർണായകമാണ്. ജയലളിതയുടെ മരണശേഷം, അണ്ണാഡിഎംകെയുടെ വോട്ടുബാങ്ക് ചിതറിപ്പോയ സ്ഥിതിയാണ്. സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ എല്ലാ ശക്തിയോടെയും പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. കൃത്യമായ ബിജെപി വിരുദ്ധനിലപാടോടെയാണ് ഡ‍ിഎംകെയുടെ പ്രചാരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends