Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

20 ലക്ഷത്തിന്റെ കടല്‍വെള്ളരി ലക്ഷദ്വീപ് വനംവകുപ്പ് പിടിച്ചെടുത്തു

07 OCTOBER 2020 12:23 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് വനംവകുപ്പ്, വിദേശത്തേക്ക് കടത്താനിരുന്ന 20 ലക്ഷം രൂപ വിലവരുന്ന 22 കടല്‍വെള്ളരികള്‍ (സീ കുക്കുമ്പര്‍) പിടിച്ചെടുത്തു. അഗത്തി റേഞ്ച് ഓഫിസറുടെ ചുമതല വഹിക്കുന്ന മുഹമ്മദ് സിനാന്‍ യാഫുസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ വലിയ കടല്‍വെള്ളരികള്‍ കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെടുന്ന കടല്‍ ജീവിയായ കടല്‍വെള്ളരിയെ പിടിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. കേടു കൂടാതിരിക്കാനുള്ള ലായനികള്‍ ചേര്‍ത്ത് ഉണക്കിയ നിലയിലായിരുന്നു.

വനം ഗാര്‍ഡുമാരായ പി.എസ്. മുഹമ്മദ് ഫാറൂഖ്, പി.കെ.പി. മുഹമ്മദ് അക്‌റാവൂഫ്, ടി.പി. ബീഗം ഗസീറ, ഫ്‌ലൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ അഫ്‌സുഅല്‍ റഹ്മാന്‍ എന്നിവരടങ്ങിയ സംഘമാണു കടല്‍വെള്ളരികള്‍ പിടിച്ചെടുത്തത്. വനം റേഞ്ച് ഓഫിസര്‍ സയിദ് ഷെയ്ഖ് കോയ തുടര്‍ അന്വേഷണം നടത്തും.

കൊച്ചിയിലെത്തിച്ച ശേഷം ചൈനയിലേക്കോ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കോ കടത്താനുദ്ദേശിച്ചുള്ളവയാകാമെന്ന് വനംവകുപ്പ് അറിയിച്ചു. ഇക്കൊല്ലം ലക്ഷദ്വീപില്‍ ഏഴാം തവണയാണ് കടല്‍വെള്ളരി പിടികൂടുന്നത്. ശ്രീലങ്കയിലേക്കു കടത്താനിരുന്ന 4.26 കോടി രൂപ വിലയുള്ള 852 കിലോഗ്രാം കടല്‍വെള്ളരികള്‍ ഫെബ്രുവരിയില്‍ പിടികൂടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (1 hour ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends