Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഇന്ത്യയ്ക്കെതിരെ പുതിയ തന്ത്രം .. നിയന്ത്രണരേഖയില്‍ മൊബൈല്‍ ടവറുകളുമായി പാക്കിസ്ഥാന്‍

20 OCTOBER 2020 01:45 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്കെതിരെ ജമ്മു കാഷ്മീര്‍ നിയന്ത്രണ രേഖയില്‍ ഇമ്രാന്‍ഖാന്റെ പുതിയ കെണിയൊരുക്കം. തീവ്രവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും
അതിര്‍ത്തിയില്‍ ചെറുക്കാനുള്ള ഇന്ത്യയുടെ നൂതന തന്ത്രങ്ങളെ തകര്‍ക്കാനുള്ള അട്ടിമറി നീക്കത്തിലാണ് ഇമ്രാന്‍. ഇതിന് ചൈനയുടെ
സാമ്പത്തിക സാങ്കേതിക സഹായവും ലഭിക്കുന്നുണ്ട്.

ഭീകരവാദികളെ അതിര്‍ത്തിയിലെ മലകളും താഴ് വാരങ്ങളും പുഴകളും താണ്ടി പകലും രാത്രിയിലും ഇന്ത്യയിലേക്കു കടത്തിവിടാന്‍ സഹായമാകുന്ന തരത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപം തുടര്‍ച്ചയായി മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുവരികയാണ് പാക്കിസ്ഥാന്‍. ഈ ജോലി ചെയ്യാന്‍ കാഷ്മീരികളെ പാക്കിസ്ഥാന്‍ നിയോഗിക്കുക വഴി ഇന്ത്യയ്ക്ക് മറ്റൊരു ആഘാതം കൂടി ഇമ്രാന്‍ നല്‍കിയിരിക്കുന്നു. അതിര്‍ത്തി രേഖയ്ക്കു സമീപം പാര്‍ക്കുകയും പാക്കിസ്ഥാനുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന കാഷ്മീരികളെ ഇതുവഴി തീവ്രവാദത്തിനായി പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് താഴ്വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ കുതന്ത്രം. സമീപകാലങ്ങളില്‍ നുഴഞ്ഞുകയറ്റമോ തീവ്രവാദി ആക്രമണോ ഉണ്ടായാലുടന്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം സ്വിച്ച് ഓഫ് ചെയ്താണ് ഇന്ത്യന്‍ സൈന്യം ശത്രുക്കളെ നേരിട്ടിരുന്നത്. ആകാശനിരീക്ഷണത്തിലൂടെ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം ഇന്ത്യ ചെറുത്തുതുടങ്ങിയപ്പോഴാണ് തീവ്രവാദികള്‍ക്ക് ആശയവിനിമയം ഏതു സാഹചര്യത്തിലും നടത്താന്‍ പറ്റുംവിധമുള്ള ടവര്‍ നിര്‍മാണം നടത്തിവരുന്നത്. പാക് അധിനിവേശ കാഷ്മീരില്‍ ടെലികമ്യൂണിക്കേഷന്‍
കേന്ദ്രവും വയര്‍ലസ് ഫോണുകള്‍ക്കുള്ള സംവിധാനവും പാക്കിസ്ഥാന്‍ ഒരുക്കുന്നതായി ഇന്ത്യന്‍ സേന കണ്ടെത്തിക്കഴിഞ്ഞു.

പുതിയതായി നിരവധി ടവറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിക്കാനും ശ്രമമുണ്ട്. ഇതോടെ ഭീകരര്‍ക്ക് താഴ്വരയില്‍ സൗകര്യമൊരുക്കാന്‍ കഴിയും. രാജ്യാന്തര അതിര്‍ത്തിക്ക് സമീപം പാക് അധിനിവേശ കാഷ്മീരിലും ജില്‍ജിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയിലുമായി 38 സ്ഥലങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി പാകിസ്ഥാന്‍ സ്പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഓര്‍ഗനൈസേഷന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

രാവും പകലും ഏതു കാലാവസ്ഥയിലും തീവ്രവാദികള്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യവും സംവിധാനവും നിയന്ത്രണരേഖയിലും താഴ് വാരങ്ങളിലും ഒരുക്കിക്കൊടുക്കുകയാണ് പാക്കിസ്ഥാന്‍. ഇതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സമൂഹമാധ്യമങ്ങള്‍ വഴി താഴ്വരയിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള നീക്കമാണ് എക്കാലത്തെയും ശത്രുരാജ്യം നടത്തിവരുന്നത്.

ഒരേ സമയം ചൈനീസ് അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും ഇന്ത്യയ്ക്കെതിരെ സമ്മര്‍ദം ഉയര്‍ത്താന്‍ ആ രണ്ടു രാജ്യങ്ങളും സഖ്യം
ചേര്‍ന്നിരിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ബരാമുള്ള, സോപോര്‍, കുപ്വാര, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിര്‍ത്തിക്ക് സമീപത്തായി ടവറുകള്‍ സ്ഥാപിക്കുന്നതോടെ താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പഴയത് പോലെയാക്കാമെന്ന നിഗമനത്തിലാണ് പാക് ഭരണകൂടം. ഇന്ത്യന്‍ അധികൃതര്‍ക്ക് നിയന്ത്രിക്കാനോ തടസപ്പെടുത്താനോ കഴിയാത്ത തരത്തിലുള്ള ടെലികോം സേവനങ്ങള്‍ താഴ്വരയിലും പ്രദേശങ്ങളിലും ലഭ്യമാക്കാനാണ് അവരുടെ പാക് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (1 hour ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (2 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (4 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (4 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (4 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (4 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (5 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (6 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (6 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (6 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (7 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (7 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (7 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (7 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (7 hours ago)

Malayali Vartha Recommends