വൈറസ് ഇനിയും പോയിട്ടില്ല, ആഘോഷങ്ങളിൽ ജാഗ്രത കുറയ്ക്കരുത്': രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാൽ വൈറസ് നമ്മെ വിട്ട് ഇനിയും പോയിട്ടില്ലാത്തതിനാൽ ആഘോഷപരിപാടികളിൽ ജാഗ്രത കൈവെടിയാൻ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യം ഇനിയും കൊവിഡ് മുക്തമായിട്ടില്ല എന്നും രോഗ്യവ്യാപന തോത് കുറഞ്ഞതാണ് ആശ്വസിക്കാവുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് രോഗം മൂലമുള്ള മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞുവെങ്കിലും കൊവിഡ് ജാഗ്രത കുറയ്ക്കാൻ സമയമായിട്ടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് മുക്തി നിരക്ക് കൂടുതലാണെന്നും ഇപ്പോൾ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് രോഗത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം രോഗപരിശോധനയാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ചു. പത്ത് കോടി കൊവിഡ് റെസ്റ്റുകൾക്കുള്ള സജ്ജീകരണങ്ങൾ ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്നും പൂർണമായ ഫലം ഉണ്ടാകുന്നത് വരെ രോഗത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി അറിയിച്ചു.
ഇപ്പോൾ എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്
https://www.facebook.com/Malayalivartha