ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ ആളെ വിളിച്ചുവരുത്തി അടിച്ചുകൊന്നു
ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ ആളെ വിളിച്ചുവരുത്തി അമ്മയും മകളും ചേര്‍ന്ന് അടിച്ചുകൊന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് 46കാരനെ അടിച്ചുകൊന്നത്. യുവതിയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചതിനാണ് ഇയാളെ കൊലപ്പെടുത്തിയത്. 32 കാരിയായ ധനലക്ഷ്മിയും അമ്മ മല്ലികയും ചേര്‍ന്നാണ് രത്നപുരി അരുള്‍നഗറില്‍ താമസിക്കുന്ന എന്‍.പെരിയസ്വാമി എന്നയാളെ കൊലപ്പെടുത്തിയത്. പ്രതികളെ കാരമടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരിയനഗറില്‍ താമസിക്കുന്ന ധനലക്ഷ്മിയുടെ ഭര്‍ത്താവും പിതാവും വര്‍ഷങ്ങള്‍ക്കു മുമ്ബ് മരിച്ചിരുന്നു. ഒരാഴ്ച മുമ്ബാണ് ധനലക്ഷ്മിക്ക് അറിയാത്ത നമ്ബരില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. അവര്‍ തിരിച്ചു വിളിച്ചു. പിന്നീട് തുടര്‍ച്ചയായി അതേ നമ്ബരില്നിന്നു കോളുകള്‍ വന്നുതുടങ്ങി. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്. ശല്യം സഹിക്കാന്‍ വയ്യാതായതോടെ അവര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. വിളിക്കുന്നയാളെ കണ്ടെത്താന്‍ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറില്‍ എത്താന്‍ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. അമ്മയും മകളും പെരിയസ്വാമിയുമായി വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. കാലിലും തലയിലും മുഖത്തും പരുക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൃതദേഹം അടുത്തുള്ള റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുപോയി കളയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha