തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയിൽ വൻ സ്ഫോടനം; അഞ്ച് തൊഴിലാളികൾ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളികൾ ചികിത്സയിൽ
തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചതായി റിപ്പോർട്ട്. നിര്‍മാണശാലയിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. എന്നാൽ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്.
വിരുദനഗറിന് സമീപം എരികനാഥത്ത് പ്രവര്‍ത്തിക്കുന്ന രാജലക്ഷ്മി ഫയര്‍വര്‍ക്ക്സിലാണ് സ്ഫോടനം ഉണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. ഒപ്പം കൂടുതല്‍ തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നൂറിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. മരിച്ച അഞ്ച് പേരില്‍ മൂന്ന് പേര് സ്ത്രീകളാണ്.
https://www.facebook.com/Malayalivartha