ആരോഗ്യനില വഷളായി.....കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കോവിഡ് ബാധിതനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പട്ടേല്‍ ചികിത്സയില്‍ കഴിയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് അഹമ്മദ് പട്ടേലിനെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹത്തെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി അദ്ദേഹത്തിന്റെ മകന്‍ ഫൈസലാണ് അറിയിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ അറിയിച്ചു. അദ്ദേഹത്തിന്റെ രോഗമുക്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും ചികിത്സാ പുരോഗതി സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിക്കാമെന്നും മകന്‍ വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്‍െ്റ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേല്‍ നിലവില്‍ രാജ്യസഭാംഗമാണ്.നേരത്തെ കേന്ദ്ര മന്ത്രി അമിത് ഷായും കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, മഖ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























