റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവിന്റെ അരികിൽ ഒരു കാർ പാഞ്ഞെത്തി; കാറിലെത്തിയ സംഘം കയ്യിൽ കരുതിയ ആയുധങ്ങൾ എടുത്ത് ആഞ്ഞ് വെട്ടുകയും കുത്തുകയും ചെയ്തു; ശരീരത്തില്‍ നിന്ന് അറുത്തു മാറ്റിയ തല പളളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു; സംഭവം നേരിട്ട് കണ്ട വഴിയാത്രക്കാരന്‍ ചെയ്തത് മറ്റൊന്ന്; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

പട്ടാപ്പകല്‍ അക്രമികളുടെ അഴിഞ്ഞാട്ടം. യുവാവിന്റെ തല വെട്ടിമാറ്റിയിട്ടും അവസാനിക്കാത്ത ക്രൂരത. ക്രൂര സംഭവം നടന്നത് തമിഴ്‌നാട്ടില്‍. ശരീരത്തില്‍ നിന്ന് അറുത്തു മാറ്റിയ തല പളളിയുടെ വെളിയിലേക്ക് വലിച്ചെറിയുകയുംചെയ്‌തു . മധുരയില്‍ തിങ്കളാഴ്ച (നവംബര്‍-16) രാവിലെയാണ് സംഭവം നടന്നത് . കിഴവാസലിലെ തിരക്കുള്ള റോഡില്‍ വച്ചാണ് അക്രമിസംഘം ഈ ക്രൂരത ചെയ്തത് . നടന്നു പോകുകയായിരുന്ന മുരുകാനന്ദം എന്ന യുവാവിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു.
ശരീരത്തില്‍ നിന്ന് അറുത്തുമാറ്റിയ തല തൊട്ടടുത്തുള്ള പള്ളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി .വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ ആ വഴി കടന്നുപോയ വഴിയാത്രക്കാരന്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു . ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണംതുടങ്ങി . അക്രമി സംഘം എത്തിയ കാര്‍ പിടിച്ചെടുത്തു . ഈ സമയം ആ വഴി കടന്നുപോയ വഴിയാത്രക്കാരന്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു . അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























