ഇന്ത്യന്‍ സേന അതീവ ജാഗ്രതയില്‍, ലഡാക്കിനു പിന്നാലെ ഭൂട്ടാനിലും ചൈനയുടെ കടന്നുകയറ്റം

ശൈത്യകാലം പിടിമുറുക്കുന്ന വേളയില്‍ കിഴക്കന്‍ ലഡാക്കിനു പുറമേ ഭൂട്ടാനിലും ചൈന കടന്നുകയറിയതോടെ സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി നേരിടാനുള്ള തയാറെടുപ്പുകള്‍ ഇന്ത്യന്‍ സേന ആരംഭിച്ചു.
അതിര്‍ത്തിയില്‍ ഒരേസമയം പലയിടത്ത് പോര്‍മുഖം തുറന്ന് ഇന്ത്യന്‍ സേനയെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രമാണു ചൈന പയറ്റുന്നത്. കിഴക്കന്‍ ലഡാക്കില്‍ കടന്നുകയറിയ ചൈന, ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണു ഭൂട്ടാനിലും പിടിമുറുക്കുന്നതെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
2017-ല്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ ദോക് ലായില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ, ഭൂട്ടാന്റെ പ്രദേശം കയ്യേറി പാങ്ഡ എന്ന പുതിയ ഗ്രാമം സ്ഥാപിച്ചതിനു പുറമേ ഇവിടേക്ക് 9 കിലോമീറ്റര്‍ നീളത്തില്‍ ചൈന റോഡും നിര്‍മിച്ചതിനു തെളിവായി ഉപഗ്രഹചിത്രങ്ങള്‍ പുറത്തു വന്നു. ഭൂട്ടാന്‍ അതിര്‍ത്തിയില്‍നിന്ന് ഇവിടേക്ക് കഷ്ടിച്ച് 2 കിലോമീറ്ററാണുള്ളത്. ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞ സോംപെല്‍റി മലയിലേക്കുള്ള സമാന്തര പാതയാണ് ചൈന പുതുതായി നിര്‍മിച്ചതെന്നാണ് കരുതുന്നത്.
ചൈനീസ് സൈനികര്‍ക്ക് ബംഗാളിലെ സിലിഗുരി വരെ നിരീക്ഷിക്കാനും ബംഗാളിനെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കന്‍സ് നെക്ക്' എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കാനും പുതിയ പാത വഴിയൊരുക്കും എന്നതിനാല്‍ സിക്കിമിനും ദോക് ലായ്ക്കും ഇടയിലെ കരസേനാ പോസ്റ്റിനു സമീപത്തുകൂടി റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം മുന്‍പ് ഇന്ത്യ തടഞ്ഞിരുന്നു. ഇപ്പോള്‍ 3 വര്‍ഷത്തിനുശേഷം ടോര്‍സ നദീതീരത്തു കൂടിയാണ് ചൈന പുതിയ വഴിയൊരുക്കുന്നത്.
ദോക് ലായില്‍ അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളത്തെ ഇന്ത്യ നേരിട്ടത് 2017 ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് 28 വരെ നീണ്ട 'ഓപ്പറേഷന്‍ ജുനിപര്‍' നടപടിയിലൂടെയായിരുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിജിടിഎന്‍ ന്യൂസില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് പുതിയ ഗ്രാമം സ്ഥാപിച്ചതിന്റെ വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റ് പിന്നീട് പിന്‍വലിച്ചു. ഈ ഗ്രാമത്തില്‍ സ്ഥിരതാമസക്കാരും ഇപ്പോള്‍ ഉണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha