രാജസ്ഥാനില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ച 161 പേര് അറസ്റ്റില്‍
രാജസ്ഥാനില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ച 161 പേര് അറസ്റ്റില്‍. ബിക്കാനീര്‍ പോലീസിന്റെ കീഴില്‍ വരുന്ന നാലു ജില്ലകളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.ഇവരില്‍നിന്ന് 162 ആയുധങ്ങളും 165 കാട്രിഡ്ജുകളും പിടിച്ചെടുത്തു. ശ്രീഗംഗാനഗര്‍, ഹനുമാന്‍ഗഡ്, ബിക്കാനീര്‍, ചുറു ജില്ലകളിലായിരുന്നു റെയ്ഡ്.ഇവര്‍ക്കെതിരെ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബിക്കാനീര്‍ റേഞ്ച് ഐജിപി പ്രഫുല്ല കുമാര്‍ പറഞ്ഞു. രണ്ടര മാസത്തിനിടെയാണ് ഇത്രയും കുറ്റവാളികള്‍ പിടിയിലാതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha