അടിമുടി പരിഷ്‌കരണത്തിന് ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു; റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുന്നതാണ്, അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി വരുമാനം ഉയര്‍ത്താൻ നീക്കം
റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നത് അടക്കം ഇനിമുതൽ അടിമുടി പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരില്‍ ഒരു മെഗാ പ്ലാനിന് രൂപം നല്‍കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. എന്നാൽ ജനങ്ങളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം മാത്രം പദ്ധതി നടപ്പാക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.
അതോടൊപ്പം തന്നെ റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുക എന്നതാണ് പരിഷ്‌കരണത്തിലെ ഏറ്റവും സുപ്രധാന കാര്യം എന്നത്. അതായത് വെയ്റ്റിംഗ് ലിസ്റ്റ് എന്നത് പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിന് പുറമേ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി വരുമാനം ഉയര്‍ത്താനാണ് പദ്ധതിയിലൂടെ റെയില്‍വേ പ്രധാനമായും ലക്ഷ്യമിടുന്നത്..
ചരക്ക് നീക്കം വര്‍ദ്ധിപ്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതിനായി 2030 ഓടെ നാല് കടത്ത് ഇടനാഴി കൂടി സ്ഥാപിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. രാജ്യത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 47 ശതമാനം റെയില്‍വേ വഴി ആക്കി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശം. ഇത്തരത്തിൽ വമ്പൻ മാറ്റങ്ങൾക്കാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha

























