മൃഗങ്ങള്‍ക്കും മാനസികവും ശാരീരികവുമായ വേദന ഗ്രഹിക്കാന്‍ ശേഷിയുണ്ടെന്ന് കോടതി

ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാന്‍ മൃഗങ്ങള്‍ക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ശാരീരികപീഡനത്തിന്റെ തീവ്രത അനുഭവിക്കാന്‍ മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട് ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 11(1) (d), 11(1) (e), 11(1) (f),11(1) (h)വകുപ്പുകള്‍, മൃഗസംരക്ഷണ നിയമത്തിന്റെ 6A (4), 6(1) (3), 8(2)വകുപ്പുകള്‍ എന്നിവ പ്രകാരം കുറ്റം ചുമത്തിയ കേസ് പരിഗണിക്കുകയായിരുന്ന ബെഞ്ച് മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം, മൃഗസംരക്ഷണ നിയമം എന്നിവ നിര്‍മിച്ചിരിക്കുന്നതെന്നും നിരീക്ഷിച്ചു.
2020 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15 പശുക്കളേയും 7 കന്നുക്കുട്ടികളേയും കാലുകളും കഴുത്തും ബന്ധിച്ച് നിഷ്ഠൂരമായ വിധത്തില്‍ കടത്തിയ ട്രക്ക് കേസിലെ പരാതിക്കാരനും പോലീസ് കോണ്‍സ്റ്റബിളുമായ നിതേഷ്ഭായിയും സഹപ്രവര്‍ത്തകരും തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ മൃഗങ്ങള്‍ക്ക് വെള്ളത്തിനോ ഭക്ഷണത്തിനോ ഉള്ള സൗകര്യവും ഒരുക്കിയിരുന്നില്ല.
ട്രക്കിന്റെ ഉടമ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കേസന്വേഷണത്തിനിടെ സമാനമായ മറ്റൊരു കേസിലും ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. കാലികളെ വാങ്ങുകയും വില്‍ക്കുകയും പ്രവൃത്തിയിലാണ് താനേര്‍പ്പെട്ടിരിക്കുന്നതെന്നും മൃഗങ്ങളുടെ കശാപ്പില്‍ തനിക്ക് പങ്കില്ലെന്നും പ്രതി ജാമ്യാപേക്ഷയില്‍ പറഞ്ഞു. തന്റെ മേല്‍ ചുമത്തിയ സമാന കേസ് വ്യാജമാണെന്നും പ്രതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.അതെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ നായയെ കഴുത്തിൽ കുരുക്കിട്ട് വണ്ടിക്കു പുറകിൽ കെട്ടിവലിച്ച സംഭവത്തിൽ പിഴ വെറും 50 രൂപ! പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം മൃഗസ്നേഹികളെ ഏറെ വേദനിപ്പിച്ച കൊടുംക്രൂരത ചെയ്ത വ്യക്തിയെ ഒടുവില്‍ നിയമത്തിനു മുന്നിൽ കൊണ്ടുവന്നപ്പോൾ ലഭിച്ച ശിക്ഷ വെറും 50 രൂപ പിഴ. അങ്കമാലി അത്താണിയില്‍ നായയെ കഴുത്തിൽ കുരുക്കിട്ട് വണ്ടിക്കു പുറകിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയായ യൂസഫിനെതിരേ 50 രൂപ മാത്രം പിഴ ചുമത്താവുന്ന വകുപ്പില്‍. ഇത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു .പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്ത് ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കഴുത്തില്‍ കുടുക്കിട്ട നായയെ കാറിന്റെ പിന്നില്‍ കെട്ടിയ ശേഷം ഓടിച്ചു പോവുകയായിരുന്നു.
കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയാണ് സംഭവം അഖിലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്.നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.
https://www.facebook.com/Malayalivartha