ഡല്‍ഹിയില്‍ കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പെടുത്ത 51 പേര്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍; ഒരാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; ഇന്നലെ രാജ്യത്ത് രണ്ടു ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവെയ്‌പ്പെടുത്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

ഡല്‍ഹിയില്‍ ആദ്യദിനം കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പെടുത്ത 51 പേര്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായ ഒരാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. വാക്സിനെടുത്തതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട എയിംസിലെ സുരക്ഷാ ജീവനക്കാരനായ 22കാരനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രിയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ വാക്സിന്‍ സ്വീകരിച്ച് പ്രതികൂല പാര്‍ശ്വഫലമുണ്ടായ ഒരാളെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. മറ്റുള്ള 51 കേസുകളില്‍ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിട്ടില്ല. അല്‍പ നേരത്തെ നിരീക്ഷണം മാത്രമേ ആവശ്യമായുള്ളുവെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 81 കേന്ദ്രങ്ങളിലായി 4000ത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യദിനം വാക്സിന്‍ കുത്തിവെപ്പെടുത്തത്. 8117 പേര്‍ക്ക് കുത്തിവെപ്പെടുക്കാനായിരുന്നു ഡല്‍ഹി ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.
അതെ സമയം രാജ്യത്ത് വാക്‌സിനേഷന്‍ ഇന്നും തുടരും. 1.91 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്നലെ കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദില്ലി അടക്കമുള്ള ഇടങ്ങളില്‍ കൊവിഡ് കുത്തിവെപ്പിന് ശേഷം ചിലര്‍ക്ക് ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha