നടുക്കിയ സ്‌ഫോടനം.... കര്‍ണാടകത്തിലെ ശിവമോഗയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം എട്ടായി... ജെലാറ്റിന്‍ സ്റ്റിക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്, നിരവധി പേര്‍ക്ക് പരിക്ക്, സ്‌ഫോടനം നാലു ജില്ലകളില്‍ പ്രകമ്പനമുണ്ടാക്കി, മരിച്ചത് ബീഹാറില്‍ നിന്നെത്തിയ തൊഴിലാളികള്‍

കര്‍ണാടകയിലെ ശിവമോഗയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. സ്‌ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.
വ്യാഴാഴ്ച രാത്രി 10.20നാണ് സംഭവമുണ്ടായത്. റെയില്‍വേ ക്രഷര്‍ യൂണിറ്റിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചത്. മരിച്ചത് ബീഹാറില്‍ നിന്നെത്തിയ തൊഴിലാളികള്‍ .
ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് ലഭിക്കുന്ന സൂചനകള്‍. എട്ടു പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടവും അറിയിച്ചു. പൊട്ടിത്തെറി ശിവമോഗ, ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂകമ്പത്തിന് സമാനമായി വീടുകള്‍ കുലുങ്ങിവിറച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha

























