ബീഫ് കഴിച്ചാല്‍ അപ്പോള്‍ വിവരം അറിയും... കട്ജുവിനെ വെല്ലുവിളിച്ച് അമിത് ഷാ, കട്ജു ഗുജറാത്തില്‍ വന്ന് ബീഫ് കഴിക്കട്ടെയെന്ന് അമിത് ഷാ
ഇന്ത്യയില്‍ ബീഫ് നിരോധിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍. ബീഫ് നിരോധിക്കുന്നതിനെ എതിര്‍ത്ത് നിരവധി പേരാണ് മുന്നോട്ട് വന്നത്. അടുത്തിടെ മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതൊടൊപ്പം തന്നെ സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെയും പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, കട്ജുവിനെതിരെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി.
ബീഫ് കഴിക്കുമെന്ന് പറഞ്ഞ സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അമിത് ഷായെ വെല്ലുവിളിച്ചു. ഗുജറാത്തില്‍ വന്ന് ബീഫ് കഴിക്കട്ടെയെന്നും അമിത് ഷാ തുറന്നടിച്ച്. ഗുജറാത്തില്‍ വന്ന് ബീഫ് കഴിച്ചാല്‍ എന്താണുണ്ടാവുകയെന്ന് കട്ജു കാണട്ടെയെന്നും അമിത് ഷാ വെല്ലുവിളിച്ചു.
ബീഫ് കഴിക്കരുതെന്ന് നാഗാലാന്‍ഡിലോ മിസോറാമിലോ അമിത് ഷാ പൊതു യോഗത്തില്‍ പ്രസംഗിച്ചാല്‍ എന്താണുണ്ടാവുകയെന്ന് കാണാമെന്നാണ് കട്ജു തിരിച്ചടിച്ചത്. ഗുജറാത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായാണ് അമിത് ഷാ ഗുജറാത്തിലെത്തി ബീഫ് കഴിക്കാന്‍ കട്ജുവിനെ വെല്ലുവിളിച്ചത്. എന്നാല്‍, അമിത്ഷായുടെ പരാമര്‍ശത്തോട് ഫേസ്ബുക്കിലാണ് സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പ്രതികരിച്ചത്.
ധൈര്യമുണ്ടെങ്കില്‍ അമിത് ഷാ മിസോറാമിലോ നാഗാലാന്‍ഡിലോ പോയി ബീഫ് കഴിക്കരുതെന്ന് പൊതുയോഗത്തില്‍ പ്രസംഗിക്കട്ടെയെന്നായിരുന്നു കട്ജുവിന്റെ പ്രതികരണം. ബീഫ് നിരോധം സംബന്ധിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജജുവിന്റെ പരാമര്‍ശവും ബിജെപിയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ബീഫ് കഴിക്കുന്നത് ഹിന്ദു വിശ്വാസത്തിനെതിരാണെന്ന മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനക്ക് മറുപടിയായി ബീഫ് കഴിക്കുന്നത് തടയാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് കിരണ്‍ റിജ്ജു ചോദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha