പഴയ നോട്ടുകള്‍ നിരോധിക്കുമോ?...പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകളിൽ വിശദീകരണവുമായി റിസര്‍വ് ബാങ്ക്
പഴയ നോട്ടുകള്‍ നിരോധിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ആര്‍ബിഐ വിശദീകരണം നല്കി.
2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്നായിരുന്നു നേരത്തേ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. 2016ലാണ് ചരിത്രപരമായ നീക്കത്തിലൂടെ 1,000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും സര്‍ക്കാര്‍ അസാധുവാക്കിയത്.
https://www.facebook.com/Malayalivartha