ഗാല്‍വാനില്‍ മാതൃദേശത്തിനായി ജീവന്‍കൊണ്ടു പോരാടിയ ധീരനായകന് കേണല്‍ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ചക്ര സമര്‍പ്പിച്ച് രാജ്യത്തിന്റെ ഹൃദയാദരം
ഗാല്‍വാനില്‍ മാതൃദേശത്തിനായി ജീവന്‍കൊണ്ടു പോരാടിയ ധീരനായകന് കേണല്‍ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ചക്ര സമര്‍പ്പിച്ച് രാജ്യത്തിന്റെ ഹൃദയാദരം.
കാശ്മീരില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഏപ്രിലില്‍ വീരമൃത്യു വരിച്ച സുബേദാര്‍ സഞ്ജീവ് കുമാറിന് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്രയും പ്രഖ്യാപിച്ചു.
19 പേര് പരംവിശിഷ്ട സേവാ മെഡലിനും നാല് പേര് ഉത്തം യുദ്ധ് സേവാ മെഡലിനും അര്‍ഹരായി. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് 2020 ജൂണ്‍ പതിനഞ്ചിനു രാത്രി ചൈനീസ് ആക്രമണത്തിലായിരുന്നു സന്തോഷ് ബാബുവിന്റെ വിീരമൃത്യു. യുദ്ധകാലത്തെ ധീരതയ്ക്കു നല്കുന്ന രണ്ടാമത്തെ വലിയ സൈനിക ബഹുമതിയാണ് മഹാവീര്‍ചക്ര.
തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ സന്തോഷ് ബാബു 16 ബിഹാര്‍ റജിമെന്റിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു.
https://www.facebook.com/Malayalivartha