Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

അഭിമാനത്തോടെ ഇന്ത്യ... കോവിഡിനിടയിലും അഭിമാനത്തോടെ റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം; ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ചൈനയ്ക്ക് ഇന്ത്യയുടെ കരുത്ത് കാട്ടിക്കൊടുക്കുന്നു; റഫാല്‍ ജെറ്റുകള്‍ അണിനിരത്തും; പരേഡ് അരങ്ങേറ്റത്തിന് ലഡാക്ക്

26 JANUARY 2021 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങിയ നിലയിൽ

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനത്തിന് വേദിയാകുകയാണ്. കോവിഡ് സൃഷ്ടിച്ച ഭീതിക്കിടെ കടുത്ത നിയന്ത്രണങ്ങളിലാണു രാജ്യതലസ്ഥാന നഗരം. കോവിഡും കര്‍ഷകരുടെ സമരവും പരേഡിന്റെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി.

മുന്‍വര്‍ഷങ്ങളില്‍ 1.25 ലക്ഷം ആസ്വാദകരെ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി 25,000 പേര്‍ മാത്രം. അതില്‍തന്നെ പൊതുജനങ്ങള്‍ക്കുള്ള പാസ് ലഭിച്ചതു 4000 പേര്‍ക്ക്. ബാക്കിയുള്ളതെല്ലാം വിവിഐപി, വിഐപികള്‍. പരേഡിന്റെ നീളം കുറഞ്ഞു.

 

 

വിജയ് ചൗക്കില്‍ നിന്നാരംഭിച്ചു ചെങ്കോട്ട വരെയായിരുന്നു സാധാരണ ആര്‍ഡി പരേഡെങ്കില്‍ ഇക്കുറിയതു ഇന്ത്യാഗേറ്റ് സി ഹെക്‌സഗണ്‍ ഭാഗത്തെ ധ്യാന്‍ചന്ദ് നാഷനല്‍ സ്റ്റഡിയം വരെ മാത്രമാക്കി. പരേഡിലെ ഓരോ വിഭാഗത്തിലും സാധാരണ 144 സേനാംഗങ്ങളായിരുന്നു ഭാഗമായിരുന്നതെങ്കില്‍ ഇക്കുറി 90 പേര്‍ വീതമുള്ള സംഘങ്ങള്‍.



50 വര്‍ഷത്തിനിടെ ആദ്യമായാണ് അതിഥിയില്ലാതെ റിപ്പബ്ലിക് ദിനം കടന്നുപോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഇക്കുറി അതിഥിയായി നിശ്ചയിച്ചിരുന്നെങ്കിലും ബ്രിട്ടനില്‍ കോവിഡ് രൂക്ഷമായതോടെ അദ്ദേഹം യാത്ര റദ്ദാക്കി. 1952, 1953, 1966 വര്‍ഷങ്ങളിലും റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയുണ്ടായിരുന്നില്ല.

രാവിലെ 8 മണിക്കു പതാക ഉയര്‍ത്തുന്നതോടെയാണു പരേഡിനു തുടക്കമാകുക. വിജയ് ചൗക്കില്‍നിന്നു രാജ്പഥും അമര്‍ ജവാന്‍ ജ്യോതിയും ഇന്ത്യാഗേറ്റ് പ്രിന്‍സസ് പാലസും കടന്നു തിലക് മാര്‍ഗിലൂടെ ഇന്ത്യാഗേറ്റ് സി ഹെക്‌സണ്‍ ഭാഗത്തെ നാഷനല്‍ സ്‌റ്റേഡിയത്തിലെത്തി അവസാനിക്കും.

 



റഫാല്‍ ജെറ്റുകളാണ് ഈ വര്‍ഷത്തെ തിളക്കങ്ങളിലൊന്ന്. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ഭവാനാ കാന്തും ബംഗ്ലാദേശ് സായുധ സേനയുടെ സംഘവും ഇക്കുറി പരേഡിനുണ്ട്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50ാം വാര്‍ഷികത്തിന്റെ ഭാഗമാണിത്. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിന്റെ നിശ്ചലദൃശ്യം ആദ്യമായി പരേഡിലുണ്ടാകും. ലഡാക്കിന്റെ പൈതൃകത്തിന്റെ അടയാളമായ തിക്‌സെ മൊണാസ്ട്രിയാണു പരേഡിലുണ്ടാകുക. കയറിന്റെ കഥയുമായി കേരളവും പരേഡിലുണ്ട്. പരേഡിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഇക്കുറിയില്ല.

സംഗീതപ്രേമികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗീത വിസ്മയമാണു റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ്. ലോകത്തിലെ തന്നെ ഏറ്റവും വര്‍ണോജ്വലമായ സൈനിക സംഗീതവിരുന്ന്. വൈകിട്ട് ഡല്‍ഹിയിലെ തണുപ്പില്‍ സൗത്ത്-നോര്‍ത്ത ബ്ലോക്കുകള്‍ക്കും രാഷ്ട്രപതിഭവനും പാര്‍ലമെന്റുമെല്ലാം നില്‍ക്കുന്ന വിജയ് ചൗക്കില്‍ സൈനിക ബാന്‍ഡുകള്‍ അണിനിരക്കുന്നതൊരു സുന്ദരകാഴ്ചയാണ്.

 



17ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലാണു ബീറ്റിങ് റിട്രീറ്റ് എന്ന മിലിറ്ററി പാരമ്പര്യത്തിന്റെ തുടക്കം. ജയിംസ് രണ്ടാമന്‍ രാജാവ് യുദ്ധ ദിവസം അവസാനിച്ചത് അറിയിക്കാന്‍ പതാക താഴ്ത്തി ഡ്രമ്മുകള്‍ മുഴക്കാന്‍ നിര്‍ദേശം നല്‍കി. ഇതാണു ബീറ്റിങ് റിട്രീറ്റായി മാറിയത്. ഇപ്പോള്‍ യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണു ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്.

ഇന്ത്യയില്‍ ഇതൊരു ചടങ്ങായത് 1950ലാണ്. ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ റോബര്‍ട്‌സ് എന്ന ഉദ്യോഗസ്ഥനാണ് ഇതൊരു ചടങ്ങായി വികസിപ്പിച്ചെടുത്തത്. പ്രതിരോധ വിഭാഗത്തിന്റെ സെക്ഷന്‍ ഡി(സെറിമോണിയല്‍സ്) ആണ് ഈ ചടങ്ങ് ക്രമീകരിക്കുന്നത്.

ഈ വര്‍ഷത്തെ ബീറ്റിങ് റിട്രീറ്റിന്റെ പ്രധാന ആകര്‍ഷണം 'സ്വര്‍ണിം വിജയ്' എന്ന പുതിയ കംപോസിഷനാണ്. 1971ലെ പാക്കിസ്ഥാനെതിരായ യുദ്ധവിജയത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ഗാനം പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 16നു 'വിജയ് ദിവസ്' ആഘോഷത്തില്‍ നാഷനല്‍ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വര്‍ണം വിജയ് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (30 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (4 hours ago)

Malayali Vartha Recommends