Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

മുട്ട നിരോധനവുമായി മധ്യപ്രദേശ്, അംഗണവാടികളിലും മറ്റും പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും വിതരണം ചെയ്യേണ്ടെന്ന് ശിവരാജ് ചൗഹാന്‍

02 JUNE 2015 10:29 AM IST
മലയാളി വാര്‍ത്ത.

കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിക്കുന്നതിന്റെ ആലോചനയിലാണിപ്പോള്‍. ബീഫ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകളും വിവാദങ്ങളും വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബീഫ് നിരോധിക്കുന്നതിന്റെ വിവാദങ്ങള്‍ തീരുന്നതിന് മുമ്പ് ഇതാ മറ്റൊരു നിരോധനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശ് സര്‍ക്കാര്‍ മുട്ടയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അംഗണവാടികളിലും മറ്റും പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും വിതരണം ചെയ്യേണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഗോത്ര വിഭാഗക്കാര്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സര്‍വീസസിന്റെ ഭാഗമായി അംഗണവാടികളിലെ മൂന്നുമുതല്‍ ആറുവരെ പ്രായമുള്ള കുട്ടികള്‍ക്ക് മുട്ടയടങ്ങിയ പ്രഭാതഭക്ഷണം നല്‍കുന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ ശിശുവികസന വകുപ്പ് മുന്നോട്ടുവച്ചിരുന്നു. അതില്‍നിന്ന് മുട്ട ഒഴിവാക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, ആദിവാസി മേഖലകളില്‍ മുട്ടയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ബീഫ് നിരോധനം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍പ്പോലും ആരും മുട്ട കഴിക്കുന്നതിനോട് ഇതേവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ പൂര്‍ണ സസ്യഭുക്കായ മുഖ്യമന്ത്രി ചൗഹാന്‍ ഒരു പടി കൂടി കടന്ന് കടുത്ത തീരുമാനത്തിന് തയ്യാറാവുകയായിരുന്നു. മുട്ടക്ക് പകരം പാലും പഴങ്ങളും കുട്ടികള്‍ക്ക് നല്‍കണമെന്ന നിലപാടിലാണ് ചൗഹാന്‍. എന്നാല്‍ മുട്ട നല്‍കുന്നതിനെതിരേയുള്ള ഈ നിലപാടിനോട് എതിര്‍പ്പ് കാണിച്ച് കോണ്‍ഗ്രസും, സി.പി എമ്മും മുന്നോട്ടെത്തി.
ബിജെപി. സര്‍ക്കാര്‍ ഓരോ ദിവസവും ജനങ്ങളുടെ ഓരോ തരത്തിലുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് സി.പി. എം പോളിറ്റ് ബ്യൂറോ അംഗം ഹനന്മുള്ള പറഞ്ഞു. ബീഫ് നിരോധനത്തിന് പിന്നാലെ മുട്ടയ്ക്കും നിരോധനം കൊണ്ടുവരാനാണ് ബി.ജെ പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (16 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

Malayali Vartha Recommends