രാജ്യത്തിനും മനുഷ്യകുലത്തിനും ഇവര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടത്... പത്മ പുരസ്‌കാരങ്ങള്‍ നേടിയവരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പത്മ പുരസ്‌കാരങ്ങള്‍ നേടിയവരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. രാജ്യത്തിനും മനുഷ്യകുലത്തിനും ഇവര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിട്ടാണ് രാജ്യം കരുതുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വ്യത്യസ്ത ജീവിത വഴികളില്‍ വേറിട്ട് നടന്ന ഈ വ്യക്തിത്വങ്ങള്‍ മറ്റുളളവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുളളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏഴ് പേര്‍ക്കാണ് രാജ്യം പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചത്.
മലയാളി ഗായിക കെ.എസ്. ചിത്ര അടക്കം 10 പേര്‍ക്ക് പത്മഭൂഷണ്‍ നല്‍കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെ 102 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ നല്‍കുക. പുരസ്‌കാരം ലഭിച്ചവരുടെ പൂര്‍ണമായ പട്ടികയും ട്വിറ്റര്‍ സന്ദേശത്തിനൊപ്പം പ്രധാനമന്ത്രി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























