നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി വാഗ്ദാനവുമായി ജമാത്ത് ഇ ഇസ്‌ലാം നേതാവ്

ഇന്ത്യന്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റു ചെയ്യുന്നവര്‍ക്ക് 100 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ജമാത്ത് ഇ ഇസ്‌ലാം നേതാവ് സിറാജ് ഉള്‍ ഹഖ്. റാവല്‍കോട്ടിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കെതിരേയുള്ള പരാമര്‍ശം. പ്രധാനമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പ്രസ്താവനകള്‍.
50 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചാല്‍ പോലും ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്‍ പോലെയുള്ളവരെ തൊടാന്‍ കഴിയില്ല. സലാഹുദ്ദീനെ പിടികൂടുന്നവര്‍ക്ക് മോദി 50 കോടി വാഗ്ദാനം ചെയ്യൂ എന്നാല്‍ മോദിയെ അറസ്റ്റു ചെയ്യുന്നവര്‍ക്ക് താന്‍ 100 കോടി പ്രതിഫലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സൗഹൃദത്തിനു ശ്രമിക്കുന്ന പാകിസ്ഥാന്‍ നേതാക്കളെയും പ്രസംഗത്തില്‍ സിറാജ് ശക്തമായി വിമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























