ഇസ്രത്ത് വധത്തിന് മോഡിയുടെ അനുമതി ലഭിച്ചിരുന്നതായി മൊഴി
ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടലിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് സമ്മതം ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി. കേസിലെ പ്രതിയായ വന്‍സാര കീഴുദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞു എന്നാണ് ദൃക്സാക്ഷിയായ പോലീസ് ഉദ്യോഗസ്ഥന് മൊഴി നല്‍കിയിരിക്കുന്നത്. ഇതടക്കമുള്ള മൊഴികള്‍ അടങ്ങുന്ന കുറ്റപത്രം സി.ബി.ഐ അഹമ്മദാബാദ് കോടതിയില്‍ സമര്‍പ്പിച്ചു.
മുംബൈയിലെ എസ്പ്ലാന്റെ കോടതിയില്‍ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്‍പാകെ ക്രൈംബ്രാഞ്ച് ഡി.എസ്.പിയായ ഡി.എച്ച്. ഗോസ്വാമിയാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായ ഡി.ജി വല്സാര കീഴുദ്യോഗസ്ഥനായ ജി.എല്‍ സിംഗാളിനോടാണ് വധത്തിന് നരേന്ദ്രമോഡിയുടേയും, അമിത് ഷായുടേയും സമ്മതം കിട്ടിയതായി അറിയിച്ചത് എന്നാണ് മൊഴിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha