കർഷക സമരവേദിയിൽ എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം; ഞെട്ടിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

കർഷക സമരവേദിയിൽ എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം ! ഞെട്ടിക്കുന്ന ഇന്റലിജൻസ്റിപ്പോർട്ട് പുറത്ത്. കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ് . നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളിൽ ആളുകളുടെ പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ . ഇതേ തുടർന്ന് ഡൽഹി അതിർത്തികളിൽ സുരക്ഷാ ശക്തമാക്കി. സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. ഇന്നലെ കർഷക പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ സിംഘുവിലേക്ക് ഇരച്ചുകയറിയ ഇരുനൂറോളം പേരുടെ സംഘവും കർഷകരും തമ്മിൽ പൊലീസ് നോക്കിനിൽക്കെ ഏറ്റുമുട്ടിയ സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത് .
ഇത്തരം അക്രമങ്ങൾ സമരത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ വ്യക്തമാക്കി . ഡൽഹി -യുപി അതിർത്തിയായ ഗാസിപ്പുരിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്. എന്നാൽ ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം. കര്‍ഷക സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിംഘുവില്‍ 44 പേര്‍ അറസ്റ്റിലായി. അലിപൂര്‍ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും പിടിയിലായി. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണു പൊലീസിന്റെ ഒത്താശയോടെ ഇന്നലെ സിംഘുവിൽ എത്തിയതെന്നു കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ് ആരോപിച്ചു. മറ്റൊരു സമരകേന്ദ്രമായ തിക്രിയിലും പുറത്തു നിന്നുള്ളവരും കർഷകരും തമ്മിൽ നേരിയ ഏറ്റുമുട്ടലുണ്ടായി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അംബാല, കർണാൽ എന്നിവയടക്കം ഹരിയാനയിലെ 17 ജില്ലകളിൽ ഇന്നു വൈകിട്ട് 5 വരെ ഇന്റർനെറ്റ് സേവനം റദ്ദാക്കി. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽനിന്നു പരമാവധി ആളുകൾ സമരകേന്ദ്രങ്ങളിലെത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു
https://www.facebook.com/Malayalivartha


























