35 വയസുള്ള ദളിത് യുവതിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ 35 വയസുള്ള ദളിത് യുവതിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തു. . ബദൗന്‍ ജില്ലയിലാണ് സംഭവം നടന്നത് . പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ വ്യാപകമായ പ്രചരിച്ചതോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. 15 ഉം 17ഉം വയസുള്ളവരാണ് കേസിലെ അഞ്ച് പ്രതികള്‍. ഇവരെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇരയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളും സമീപ വാസികളാണ്. ഒക്ടോബറില്‍ യുവതിയെ പ്രതികള്‍ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് മാറി മാറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























