ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ വിശ്വസ്തര്‍ ചതിച്ചു; വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്ന് വി.കെ ശശികല, പാര്‍ട്ടിയെ വീണ്ടെടുക്കാനായി ജനങ്ങള്‍ കൂടെയുണ്ടാകണം

ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ വിശ്വസ്തര്‍ ചതിച്ചു. വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്ന് അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്ന വി.കെ ശശികല വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ നമതു എംജിആറിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ട് ദിവസം മുമ്പാണ് ശശികല ജയില്‍ മോചിതയായി പുറത്ത് വന്നത്.
തങ്ങളുടെ പാര്‍ട്ടിയെ വീണ്ടെടുക്കാനായി ജനങ്ങള്‍ കൂടെയുണ്ടാകണമെന്നും, ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് സമയമായെന്നും ശശികല ലേഖനത്തില്‍ വ്യക്തമാക്കി. 2017ലായിരുന്നു ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും കോടതി ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha


























