കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുജറാത്തിലെ നാല് നഗരങ്ങളില്‍ ഫെബ്രുവരി 15 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്തെ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ഫെബ്രുവരി 15 വരെ കര്‍ഫ്യൂ എര്‍പ്പെടുത്തിയത്. കര്‍ഫ്യൂ രാത്രി 11 മുതല്‍ രാവിലെ ആറ് വരെയാവുമെന്ന് അഡി. ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ അറിയിച്ചു. ജനുവരി 31വരെ രാത്രി കര്‍ഫ്യൂ നിലവിലുണ്ടാവുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനുമുമ്ബ് രാത്രി 10 മണി മുതലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇത്തവണ ഒരു മണിക്കൂര്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ 3,589 കൊവിഡ് സജീവ രോഗികളാണ് ഉള്ളത്. ഇതുവരെ 2,52,927 പേരുടെ രോഗം ഭേദമായി. 4,385 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
https://www.facebook.com/Malayalivartha


























